DCBOOKS
Malayalam News Literature Website
Rush Hour 2

കണ്ണൂര്‍ കൊലപാതകങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഇന്നലെ രാത്രി കണ്ണൂരില്‍ നടന്ന കൊലപാതകങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഒരു സാഹചര്യത്തിലും കൊലപാതകങ്ങളെ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊലപാതക സംഭവങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കി.

Comments are closed.