DCBOOKS
Malayalam News Literature Website

നായകളെ വളര്‍ത്തുന്നതിന് സംസ്ഥാനത്ത് സമഗ്ര നിയമം കൊണ്ടുവരും; മുഖ്യമന്ത്രി

തിരു; നായകളെ വളര്‍ത്തുന്നതിന് സംസ്ഥാനത്ത് സമഗ്ര നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.വയനാട്ടില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമസഭയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, സംഭവത്തില്‍ നായകളുടെ ഉടമ വൈത്തിരി സ്വദേശി കാരിക്കല്‍ ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു. നിയമം അനുശാസിക്കുന്ന ലൈസന്‍സ് നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കുകയാണ്. നിലവില്‍ 5000 രൂപ അനുവദിച്ചിട്ടുണ്ട്.

വയനാട് വൈത്തിരിയില്‍ ചാരിറ്റി അംബേദ്കര്‍ കോളനിയില്‍ രാജമ്മ(60) ആണ് നായകളുടെ കടിയേറ്റ് മരിച്ചത്. എസ്‌റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെ റോട്ട്വീലര്‍ ഇനത്തില്‍ പെട്ട നായ്ക്കളാണ് ആക്രമിച്ചത്.

 

Comments are closed.