DCBOOKS
Malayalam News Literature Website

ചിത്രശലഭങ്ങളെ അവള്‍ പ്രണയിച്ചിരുന്നു…

സമകാലികമായ അനുഭവങ്ങളെ ഉള്ളുതൊടുന്ന ആവിഷ്‌കാരചാതുര്യത്തോടെ അവതരിപ്പിക്കുകയാണ് ഐസക് ഈപ്പന്‍ തന്റെ കഥകളിലൂടെ. ജീവിതത്തെ അപാരമായ ഉള്‍ക്കാഴ്ചയോടെ അപനിര്‍മ്മിക്കുന്ന ഈ കഥകള്‍ കാലഘട്ടത്തിന്റെ പരിച്ഛേദം കൂടിയാണ്. 12 കഥകളാണ് ചിത്രശലഭങ്ങളെ അവള്‍ പ്രണയിച്ചിരുന്നു എന്ന ഈ കഥാസമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മരണപര്‍വ്വം, ചിത്രശലഭങ്ങളെ അവള്‍ പ്രണയിച്ചിരുന്നു, ഇവിടെ ഇപ്പോള്‍ ഇങ്ങനെ, തീസീസ്, മൈസൂര്‍, ഓര്‍മ്മ ഒരു തീവണ്ടിയാത്രയാവുന്നു, ഒരു തെരുവിന്റെ കാഴ്ചകള്‍, അവിശ്വാസികള്‍, കുമ്പസാരത്തിന്റെ പ്രഭാതം, വേഷപ്പകര്‍ച്ചകള്‍, വിമലയുടെ വഴി, ലാബെറിന്ത് എന്നിവയാണവ. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ ആദ്യപതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

ഐസക് ഈപ്പന്‍: ചെങ്ങന്നൂരില്‍ സ്വദേശി. സൗഹൃദത്തിന്റെ വെളിപാടുകള്‍, നെഹ്‌റുവിന്റെ തീവണ്ടി, അതെല്ലാം മറന്നേക്കൂ, അഗ്നിയില്‍ ഒരു നഗരം, നഗരത്തിലെ കോമാളി, വാസ്‌കോഡഗാമ അഥവാ മൂസ അബ്ദുള്ള, സ്‌നേഹത്തിന്റെ കടല്‍സ്പര്‍ശം, ഉത്തരാധുനികതയും പൈങ്കിളിയും, നഗരം റെബേക്കയോട് പറഞ്ഞത്, പരദേശി മോക്ഷയാത്ര, ഒരു മഞ്ഞുകാലത്തിന്റെ ഓര്‍മ്മയ്ക്കായ്, കാസുമായന്‍, കോളനിവാഴ്ച, രാഷ്ട്രത്തിനു തീ പിടിയ്ക്കുമ്പോള്‍, ദൈവത്തിന്റെ മേല്‍വിലാസം, പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍, ജീവപുസ്തകത്തില്‍ പേരുള്ളവര്‍ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. അബുദാബി ശക്തി അവാര്‍ഡ്, കൈരളി-അറ്റ്‌ലസ് അവാര്‍ഡ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബഷീര്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊച്ചി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.

Comments are closed.