DCBOOKS
Malayalam News Literature Website

ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ബാലസാഹിത്യ നോവലിനുള്ള പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എസ് ആര്‍ ലാലിന്റെ കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകത്തിന് ലഭിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.   ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സി.ജി.ശാന്തകുമാര്‍ പുരസ്‌കാരത്തിന് ടി.കെ.ഡി. മുഴപ്പിലങ്ങാട് ശൂരനാട് രവി എന്നിവര്‍ അര്‍ഹരായി. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമഗ്രസംഭാവനാപുരസ്‌കാരം.

മറ്റു പുരസ്‌കാരങ്ങള്‍: കവിത: മയിലാട്ടം(ദിനകരന്‍ ചെങ്ങമനാട്), നാടകം: കൊതിപ്പായസം(വിനീഷ് കളത്തറ), ജീവചരിത്രം: കുമാരനാശാന്‍(അംബുജം കടമ്പൂര്‍), പുനരാഖ്യാനം: ഹിതോപദേശ കഥകള്‍ (ഡോ. ടി.ആര്‍.ശങ്കുണ്ണി), ശാസ്ത്രം: മാന്ത്രികച്ചരടുകള്‍(സി.കെ.ബിജു), വൈജ്ഞാനികം: കത്തിരിക്കക്കഥകള്‍ (ജി.എസ്.ഉണ്ണികൃഷ്ണന്‍ നായര്‍), ചിത്രീകരണം: അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര(ബൈജുദേവ്), പുസ്തക ഡിസൈന്‍: പൂമരം(രഞ്ജിത് പുത്തന്‍ചിറ), ചിത്രപുസ്തക വിഭാഗത്തില്‍ പുരസ്‌കാരത്തിനു അര്‍ഹമായ പുസ്തകങ്ങളില്ല.

മാര്‍ച്ച് 12ന് വൈകീട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബിലെ ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളില്‍ സാംസ്‌കാരിക വകുപ്പ്മന്ത്രി എ.കെ.ബാലന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Comments are closed.