DCBOOKS
Malayalam News Literature Website

ചെങ്ങന്നൂരില്‍ ഇടത് മുന്നേറ്റം: സജി ചെറിയാന്റെ ഭൂരിപക്ഷം പതിനായിരം കടന്നു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി തരംഗം. സജി ചെറിയാന്റെ ഭൂരിപക്ഷം പതിനായിരം കടന്നു മുന്നേറുന്നു. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷം. ആകെയുള്ള 182 ബുത്തില്‍ 105 ബുത്തുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ സജി ചെറിയാന് 10091 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. സജി ചെറിയാന് 37568 വോട്ടും യുഡിഎഫിലെ ഡി വിജയകുമാറിന് 27477 വോട്ടും ലഭിച്ചു.ബിജെപിയിലെ പി എസ് ശ്രീധരന്‍പിള്ളക്ക് 19665 വോട്ടും ലഭിച്ചു.

ചെങ്ങന്നൂര്‍ ക്രിസ്റ്റിയന്‍ കോളേജില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ സജി ചെറിയാന്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ്.
തന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി.പിണറായി വിജയന്‍ സര്‍ക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.

Comments are closed.