DCBOOKS
Malayalam News Literature Website

ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ കഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്

ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2020ലെ കഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘ദൈവക്കളി‘ എന്ന പുസ്തകത്തിനാണ് അംഗീകാരം. 25000/- രൂപയും ആർ കെ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പ്രൊഫ. കെ. ജയരാജൻ, ഡോ. സുലേഖ എം.ടി., ഡോ. പ്രസന്നരാജൻ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡിനർഹമായ പുസ്തകം തെരഞ്ഞെടുത്തത്.

നാട്ടറിവുകളുടെ ബൗദ്ധികപൈതൃകത്തെ അനുഭവാവിഷ്‌കാരത്തിന്റെ ചിത്രപേടകത്തില്‍ വരച്ചുചേര്‍ക്കുന്ന കഥാകാരനാണ് അജിജേഷ് പച്ചാട്ട്. ആശയങ്ങളിലും മനുഷ്യന്റെ ഭാവിയിലുമുള്ള വിശ്വാസത്തെ മറികടക്കുകയും അട്ടിമറിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പത്തു കഥകളാണ് ‘ദൈവക്കളി’. യാഥാര്‍ത്ഥ്യങ്ങളുടെ ചില്ലുഭരണിയിലിട്ട് പുതിയ നാനാര്‍ത്ഥങ്ങള്‍ മുളപ്പിച്ചെടുക്കുന്ന രചനാകൗശലം ഈ കഥകളെ വ്യത്യസ്തമായൊരു തലത്തിലേക്കുയര്‍ത്തുന്നു.

‘ദൈവക്കളി’ എന്ന പുസ്തകം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Comments are closed.