DCBOOKS
Malayalam News Literature Website

ചാത്തന്നൂര്‍ മോഹന്‍ സ്മാരക സാഹിത്യപുരസ്‌കാരം അസീം താന്നിമൂടിന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ 'അന്നുകണ്ട കിളിയുടെ മട്ട്'  എന്ന കവിതാ സമാഹാരത്തിനാണ് അംഗീകാരം

കവിയും പത്രപ്രവര്‍ത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂര്‍ മോഹന്റെ സ്മരണയ്ക്കായി ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2023ലെ സാഹിത്യപുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ അന്നുകണ്ട കിളിയുടെ മട്ട്’  എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. ഇരുപത്തയ്യായിരം രൂപയും ആര്‍കെ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

രണ്ടുപതിറ്റാണ്ടായി അസീം താന്നിമൂട് മലയാള കവിതയുടെ ഭൂപ്രകൃതിയിലുണ്ട്, സമകാലികതയില്‍ സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ട്. ഏകാന്തമായൊരു ഭാഷണംപോലെ സവിശേഷമായൊരു താനത്തില്‍ നീങ്ങുന്ന കാവ്യഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട അസീമിന്റെ കവിത ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെയോ പ്രവണതയുടെയോ ഭാഗമാകാതെയാണ് സമകാലികമാവുന്നത്. നക്ഷത്രങ്ങളുടെ എണ്ണം, അണ്ടിക്കഞ്ഞി, ഇല്ലാമ മണിയന്‍, അന്നു കണ്ട കിളിയുടെ മട്ട്, വിത്തുകള്‍, റാന്തല്‍, മഴയുടെ കൃതികള്‍, ചിലന്തിവല, ഒരാള്‍, ചാലിയാര്‍ തുടങ്ങിയ 50 കവിതകളാണ് `അന്നുകണ്ട കിളിയുടെ മട്ട്’.

അവതാരിക: പി.കെ. രാജശേഖരന്‍ പഠനം: പി.എന്‍. ഗോപീകൃഷ്ണന്‍

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.