DCBOOKS
Malayalam News Literature Website

കഥാപാത്രങ്ങളും മനുഷ്യരും

കുരീപ്പുഴ ശ്രീകുമാര്‍ / ടി.ആര്‍.ഷിബു

‘മഹാഭാരതം’ ഒരു മതഗ്രന്ഥമല്ല. ഒരു മതത്തെ കുറിച്ചും പറയുന്നില്ല. അന്നത്തെ സാമൂ
ഹിക അവസ്ഥയെ കുറിച്ചും ചാതുര്‍വര്‍ണ്യത്തെ കുറിച്ചും പറയുന്നുണ്ട്. മതമല്ല വിഷയം. മനുഷ്യന്റെ മാനസികസംഘര്‍ഷം, സ്‌നേഹം, സ്‌നേഹരാഹിത്യം, പ്രണയം, തിന്മ, ലൈം
ഗികത, യുദ്ധം, സമാധാനം എന്നിവ എല്ലാമുണ്ട്. മഹാഭാരതത്തെ ഒരു മതഗ്രന്ഥമായി ആരെങ്കിലും സ്വീകരിച്ചാല്‍ ഈ പുസ്തകത്തിലെ ബലാല്‍സംഗം, അഗമ്യഗമനം, ജാതി
വ്യവസ്ഥ, കൊലപാതകം, ശവഭോഗം ഇവയെല്ലാം ആ മതത്തിന്റെ സ്വഭാവമായി കരു
തേണ്ടിവരും.

മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും മുഹൂര്‍ത്തങ്ങളെയും നാലോ എട്ടോ വരികളായി സൂക്ഷ്മവല്‍ക്കരിച്ച് എഴുതിയ എണ്ണൂറോളം കവിതകള്‍ കുരീപ്പുഴ ശ്രീകുമാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. അത്തരമൊരു ‘അനിവാര്യത’യിലേക്കു നയിച്ച കാരണങ്ങള്‍ ഈ അഭിമുഖസംഭാഷണത്തില്‍ വ്യക്തമാക്കുകയാണ്.

ടി.ആര്‍. ഷിബു: മഹാഭാരതം ഒരു പാഠം അല്ല അത് പാരമ്പര്യമാണ് എന്ന് എ.കെ. രാമാനുജന്‍ പറയുമ്പോള്‍ അത് കാവ്യം ചരിത്രം പുരാണം, ഇതിഹാസം എന്നൊക്കെയും വ്യാഖ്യാനിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ മഹാഭാരതം എന്താണ്?

കുരീപ്പുഴ ശ്രീകുമാര്‍: കവി മഹാഭാരതത്തെ നമുക്ക് ഹിമാലയത്തോട് ഉപമിക്കാന്‍ സാധിക്കില്ല. ഹിമാലയം ഒരു കഥാപാത്രമാണ്. സമുദ്രത്തോടും ഉപമിക്കാന്‍ സാധിക്കില്ല. കടലോനും കഥാപാത്രമാണ്. കഥകളുടെ കാവ്യപ്രപഞ്ചം ആണ് മഹാഭാരതം.

pachakuthiraഏതിനും അതില്‍ ഒരു ഇടം ഉണ്ട്. സ്‌നേഹത്തിനും ശത്രുതക്കും, ഭക്തിക്കും വിഭക്തിക്കും, വിശ്വാസത്തിനും അവിശ്വാസത്തിനും അയുക്തിക്കും ചാര്‍വാകദര്‍ശനത്തിനും
ഇടമുണ്ട്. യുദ്ധത്തിനും യുദ്ധവിരുദ്ധ ചിന്തയ്ക്കും ഇടമുണ്ട് ബലാല്‍സംഗം, അഗമ്യഗമനം, ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, ഏകപത്‌നി വ്രതം, ശവഭോഗം, ഏക ഭര്‍തൃവ്രതം എല്ലാമുണ്ട്.

വേണമെങ്കില്‍ ഒരു ക്രൈംത്രില്ലര്‍ എന്നും പറയാം അത്രമാത്രം ക്രൈം ഭാരതകഥയിലുണ്ട്. വായിച്ചു പോകുമ്പോഴുള്ള സംഘര്‍ഷാവസ്ഥഉണ്ട്. ആത്യന്തികമായി യുദ്ധവിരുദ്ധതയുടെ പുസ്തകമാണ്. യുദ്ധത്തിനുശേഷം ആരും ഒന്നും നേടുന്നില്ല എന്ന് ഒരു വലിയ ചിന്തയിലേക്കാണ് വിശ്വമഹാകവി വേദവ്യാസന്‍ നമ്മെ കൊണ്ടു പോകുന്നത്.

സമ്പൂര്‍ണമായ ചരിത്രമല്ല പ്രാദേശിക ചരിത്രങ്ങള്‍ ഉണ്ട്. ഇന്ത്യയുടെ ഭൂമിശാസ്ത്രം മഹാകവിക്ക് അറിയാമായിരുന്നു. ഹിമാലയം മുതല്‍ സിംഹളം വരെയുള്ള പ്രദേശങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാജാക്കന്മാര്‍ ഈ പുസ്തകത്തിലുണ്ട്. വടക്കേ ഇന്ത്യന്‍ ഭൂമിശാസ്ത്രം ആണ് മുഴുവനായി വരുന്നത്. ദക്ഷിണേന്ത്യയെ കുറിച്ച് കേട്ടുകേള്‍വി മാത്രമേയുള്ളൂ. മറ്റു ഭൂഖണ്ഡങ്ങളെ കുറിച്ചു പരാമര്‍ശങ്ങള്‍ കാണുന്നില്ല. ലോകസഞ്ചാരം നടത്തുന്ന യാഗാശ്വങ്ങള്‍ ഒന്നും തന്നെ മറ്റു ഭൂഖണ്ഡങ്ങളില്‍ പോകുന്നതായി പറയുന്നില്ല. അതുകൊണ്ട് സമ്പൂര്‍ണ്ണ ചരിത്രമല്ല. സപ്തദ്വീപ സങ്കല്‍പ്പം ഇന്നത്തെ ഭൂഖണ്ഡ യാഥാര്‍ഥ്യത്തിനു നിരക്കുന്നതുമല്ല.

അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന രചനാതന്ത്രം പഠനാര്‍ഹമാണ്. ഇന്നത്തെ ആളുകള്‍ക്ക് വിശ്വസിക്കാവുന്ന തരത്തില്‍ സ്ഥലനാമങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അയോധ്യ, ഗാന്ധാരം, കുരുക്ഷേത്രം, ഇന്ദ്രപ്രസ്ഥംഎന്നിങ്ങനെ പേരുകള്‍ ഉള്ളതുകൊണ്ട് വിശ്വാസ്യത ഉണ്ടാകും. കഥാകാവ്യം ആണ് എന്നതും ശരിയാണ്.

സിനിമയിലെ ഫ്‌ലാഷ് ബാക്ക് രീതി അദ്ദേഹം നന്നായി ഉപയോഗിച്ചിരിക്കുന്നു. സങ്കല്പത്തിന് അങ്ങേയറ്റം പ്രാധാന്യം ഈ പുസ്തകത്തില്‍ കാണാന്‍ കഴിയും. വായുസേന, നാവികസേന എന്നിവയെ കുറിച്ച്പരാമര്‍ശം ഇല്ല. എന്നാല്‍ വിമാനത്തിനകത്ത് ദേവന്മാരും രാജാക്ക
ന്മാരും യുദ്ധം കാണാന്‍ വരുന്ന കാര്യം പറയുന്നുണ്ട് ഇത് ലാന്‍ഡ് ചെയ്യുന്ന കാര്യം പറയുന്നില്ല. അപ്പോള്‍ ഇത് സങ്കല്‍പ്പമാണ്. സങ്കല്‍പ്പത്തിന്റെ കാര്യത്തില്‍ അദ്ദേഹം കുബേരന്‍ ആണല്ലോ!.

‘വ്യാസന്റെ സസ്യശാല’ എന്നാണ് താങ്കള്‍ മഹാഭാരത പുനര്‍വായനയിലൂടെ കഥാാത്രങ്ങളുടെ കാവ്യസൃഷ്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.കവിതകള്‍ യഥാര്‍ത്ഥത്തില്‍ മഹാഭാരതത്തിന്റെ പകര്‍പ്പ് അല്ല മറിച്ച്കഥാപാത്രങ്ങളുടെ സൂക്ഷ്മ ദര്‍ശനത്തിലൂടെ ഉള്ള സാക്ഷാത്കാരമാണ്. ഒന്ന് വിശദീകരിക്കാമോ?

നളചരിതം കഥകളി ആയിട്ടാണ് ഞാന്‍ ആദ്യം കാണുന്നത്. നളന്‍ എന്ന കഥാപാത്രത്തിന്റെ കഥകളി രൂപം മാത്രമേ മനസ്സില്‍ ഉള്ളൂ .ശാകുന്തളം നാടകം ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് ദുഷ്യന്തനെയും ശകുന്തളയെയും ഞാന്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ കാണാന്‍ കഴിയുന്നുണ്ട്. ശകുന്തള എന്ന കഥാപാത്രത്തെ സിനിമ കാണുന്നതിനു മുമ്പ് അറിയാമായിരുന്നതുകൊണ്ട് സിനിമയിലെ ശകുന്തള എന്നെ ബാധിച്ചിട്ടില്ല. പഴയ മഹാഭാരതം ഗ്രന്ഥത്തില്‍ രാജാരവിവര്‍മ്മ വരച്ച ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്. ദുര്യോധനനും കൃഷ്ണനും ആ രീതിയിലല്ല എന്റെ മനസ്സിലുള്ളത്. ഇതു വായിക്കുമ്പോള്‍ എനിക്കൊരു ചിന്താപദ്ധതി ഉണ്ട്. ആത്മീയതയുമായി അകലം പാലിക്കുന്ന ചിന്താപദ്ധതിയാണ് അത്. കേവലഭൗതികതയല്ല. സൗന്ദര്യാത്മക ഭൗതികതയാണ് അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നത്.ഇതില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരു പ്രധാന ബോദ്ധ്യം യുദ്ധവിരുദ്ധതയാണ്. വ്യാസ മഹാകവിയുടെ ചിന്ത തന്നെയാണത്.

മറ്റൊന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയോടുള്ള താല്പര്യമാണ്. ആ രീതിയില്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അസുര യാദവ വിജാതീയ വിവാഹങ്ങളെ വിജയംകണ്ട ജീവിത ബാന്ധവങ്ങളായി വ്യാസന്‍ കണ്ടിട്ടുണ്ട്. മനുഷ്യരായി മാത്രമേ ഇതിലെ കഥാപാത്രങ്ങളെ ഞാന്‍ കണ്ടിട്ടുള്ളൂ.

പക്ഷി, പൂച്ച, ചേര, കീരി, വാനരന്മാരൊക്കെ മനുഷ്യരെപോലെ സംസാരിക്കുന്നു. മനുഷ്യ ചിന്തയെ കഥാപാത്രങ്ങളിലൂടെ വ്യാസ മഹാകവി പുറത്തേക്ക് കൊണ്ടുവരുന്നത് ശ്രദ്ധേയമാണ്. ഇത്തരം മൂല്യബോധത്തില്‍ ആണ് ഞാന്‍ വായിച്ചിട്ടുള്ളത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ ഫെബ്രുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.