DCBOOKS
Malayalam News Literature Website

ഗീതാഞ്ജലി ശതോത്തര ദശവാര്‍ഷികാഘോഷം ജൂലൈ 16-ന്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ രവീന്ദ്രനാഥ ടാഗോറിന്റെ വിശ്വവിഖ്യാത കൃതി ഗീതാഞ്ജലിയുടെ ശതോത്തര ദശവാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. ജൂലൈ 16-ന് വൈകിട്ട് നാല് മണിക്ക് സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മലയാള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും എഴുത്തുകാരനുമായ ഡോ.കെ.ജയകുമാര്‍ ഐ.എ.എസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ദേശമംഗലം രാമകൃഷ്ണന്‍, എന്‍.പി. ചന്ദ്രശേഖരന്‍, ജയചന്ദ്രന്‍ കടമ്പനാട് എന്നിവര്‍ പങ്കെടുക്കുന്നു.

Comments are closed.