DCBOOKS
Malayalam News Literature Website

സിബിഎസ്ഇ നീറ്റ് ഫലം പ്രഖ്യാപിച്ചു

മെഡിക്കല്‍പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്റെ ഫലം സി.ബി.എസ്.ഇ. പ്രഖ്യാപിച്ചു. മേയ് ആറിനാണ് നീറ്റ് പരീക്ഷ നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സി ബി എസ് ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseneet.nic.in നിന്ന് ഫലം അറിയാന്‍ സാധിക്കും. 13.36 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയ്ക്കായി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 11.5 ലക്ഷമായിരുന്നു. എന്നാല്‍, എം.ബി.ബി.എസിനും ബിഡിഎസിനുമായി രാജ്യത്തുടനീളം 60,000 സീറ്റുകള്‍ മാത്രമാണുള്ളത്.

Comments are closed.