DCBOOKS
Malayalam News Literature Website

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി; സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് അഞ്ചിനു തുടങ്ങും. പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനും 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ 12നും അവസാനിക്കും.

പ്രധാന പരീക്ഷാ തീയതികള്‍;

10-ാം ക്ലാസ്: ഹിന്ദി (മാര്‍ച്ച് ആറ്), ഇംഗ്ലിഷ് (12), സയന്‍സ് (16), മലയാളം (20), സാമൂഹിക ശാസ്ത്രം (22), ഹോം സയന്‍സ് (24), ഗണിതശാസ്ത്രം (28).

12-ാം ക്ലാസ്: ഇംഗ്ലിഷ് (മാര്‍ച്ച് അഞ്ച്), ഫിസിക്‌സ് (ഏഴ്), ബിസിനസ് സ്റ്റഡീസ് (ഒന്‍പത്), കെമിസ്ട്രി (13), അക്കൗണ്ടന്‍സി (15), ജിയോഗ്രഫി (17), ഹിസ്റ്ററി (20), ഗണിതശാസ്ത്രം (21), കംപ്യൂട്ടര്‍ സയന്‍സ് (23), സാമ്പത്തിക ശാസ്ത്രം (26), ബയോളജി (27), മലയാളം (ഏപ്രില്‍ മൂന്ന്), പൊളിറ്റിക്കല്‍ സയന്‍സ് (ഏപ്രില്‍ ആറ്), സോഷ്യോളജി (10), ഹോം സയന്‍സ് (12). കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍

Comments are closed.