DCBOOKS
Malayalam News Literature Website

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

അഞ്ച് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമരം പിന്‍വലിച്ചതെന്ന് ബസുടമകള്‍ വ്യക്തമാക്കി.

ബസ് ഉടമകളുടെ ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല. ആവശ്യങ്ങളില്‍ പിന്നീട് ചര്‍ച്ചയാവാമെന്ന് ഉറപ്പു കിട്ടിയതായി ബസുടമകള്‍ വ്യക്തമാക്കി.

Comments are closed.