DCBOOKS
Malayalam News Literature Website

സാറാ ജോസഫിന്റെ ‘ബുധിനി’; പുസ്തകപ്രകാശനം സെപ്റ്റംബര്‍ മൂന്നിന്

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ പുതിയ നോവല്‍ ബുധിനിയുടെ പുസ്തകപ്രകാശനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ മൂന്നാം തീയതി ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍വെച്ചാണ് പുസ്തകപ്രകാശനം. എം.ടി വാസുദേവന്‍ നായര്‍, സാറാ ജോസഫ്, വെങ്കിടേഷ് രാമകൃഷ്ണന്‍, സിവിക് ചന്ദ്രന്‍, സുഭാഷ് ചന്ദ്രന്‍, സുചിത്ര എം എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് വേദാന്ത് ഭരദ്വാജ്, ബിന്ദു മാലിനി എന്നിവര്‍ നയിക്കുന്ന കബീര്‍ സംഗീതവും ഉണ്ടാകും.

പുസ്തകപ്രകാശനത്തോടനുബന്ധിച്ച് കോഴിക്കോട് കേരള ലളിതകലാ അക്കാദമി ഗാലറിയില്‍ ബുധിനിക്കു വേണ്ടി പ്രശസ്ത ചിത്രകാരന്‍ ഭാഗ്യനാഥ് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.