DCBOOKS
Malayalam News Literature Website

പുസ്തകപ്രകാശനവും സംവാദവും സംഘടിപ്പിച്ചു

തൃശ്ശൂര്‍: ചന്ദ്രശേഖര്‍ നാരായണന്റെ പുതിയ നോവല്‍ ബുദ്ധയുടെ പ്രകാശനം നടന്നു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ചു നടന്ന പരിപാടിയില്‍ എഴുത്തുകാരന്‍ ഷൗക്കത്ത്, കവി ആലങ്കോട് ലീലാകൃഷ്ണന് നല്‍കി നോവല്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് നോവലിനെ ആധാരമാക്കി സംവാദവും സംഘടിപ്പിച്ചിരുന്നു. ഡോ.സി.രാവുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്മിത പുന്നയൂര്‍ക്കുളം, ഐ.ഷണ്‍മുഖദാസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പ്രേപ്രസാദ്, ശ്രീകണ്ഠന്‍ കരിക്കകം, ചന്ദ്രശേഖര്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. കേരള സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളില്‍ വെച്ചായിരുന്നു പരിപാടി.

Comments are closed.