DCBOOKS
Malayalam News Literature Website

ബുദ്ധനും നരിയും…

2018 ലാണ് ഞാനും സുഹൃത്തും അജന്ത ഗുഹകള്‍ സന്ദര്‍ശിച്ചത്. അവിടത്തെ ഏറ്റവും അറിവും ചരിത്രബോധവും അനുഭവവുമുള്ള എസ്. കെ പാട്ടീല്‍ ആയിരുന്നു ഞങ്ങളുടെ വഴികാട്ടി. എഴുപത്തിമൂന്ന് വയസ്സുള്ള വൃദ്ധന്‍. വേനലും കൊടും ചൂടും ഒട്ടും തളര്‍ത്താത്ത ആ മനുഷ്യന്‍ ഞങ്ങളെക്കാള്‍ വേഗത്തില്‍ കുന്നുകയറി. ശില തുരന്നുണ്ടണ്ടാക്കിയ ആ ചൈത്യ വിഹാര സമുച്ചയങ്ങളുടെ കവാടത്തിലെത്തി.

V Shinilal-Buddhapathamപറഞ്ഞതും ഒക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പാട്ടീല്‍ വിവരിച്ചു. ആ നിമിഷത്തിലാണ് എന്റെ തലച്ചോറില്‍ ബുദ്ധപഥം എന്ന കഥയുടെ വിത്ത് പൊട്ടിയത്. അയാള്‍ സ്മിത്തിനെക്കുറിച്ച് പറഞ്ഞ കഥയെ ഞാന്‍ തിരിച്ചിട്ടു. കടുവയുടെ വീക്ഷണത്തില്‍ കഥ പുനര്‍നിര്‍മ്മിച്ചു. ബുദ്ധമതത്തിന്റെ പതനത്തോടെ ആളൊഴിഞ്ഞു പോയ വിഹാരങ്ങളിലൊന്നില്‍ നെടുനീളത്തില്‍ കൊത്തിവച്ച ഒരു ശയനബുദ്ധനുണ്ടണ്ട്. ഇത്രയും ശാന്തപ്രകൃതിയുള്ള മുഖം ഞാന്‍ മറ്റെങ്ങും കണ്ടണ്ടിട്ടില്ല. പാട്ടീലിന്റെ കടുവയെ ഞാന്‍ ആ ശില്പത്തിന് കീഴെ നീളത്തില്‍ കിടത്തി. നോക്കൂ, രണ്ടണ്ട് വൈരുദ്ധ്യങ്ങള്‍! ബുദ്ധനും നരിയും. ബുദ്ധമതത്തിന് കീഴെ വന്ന് ശാന്തനായി അടങ്ങിയ അശോകചക്രവര്‍ത്തിയെപ്പോലെ. അജന്തയിലെ ഇരുനിലയുള്ള ചില വിഹാരങ്ങള്‍ അധോലോകമായും ഉപരിലോകമായും മനസ്സില്‍ ഉയര്‍ന്നു വരാന്‍ പിന്നെയും കാലമെടുത്തു. മനുഷ്യന്‍, മനുഷ്യനുണ്ടണ്ടാക്കിയ ആശയങ്ങള്‍, സംഘടനകള്‍ തുടങ്ങി എല്ലാത്തിലും അന്തര്‍ലീനമായി കിടക്കുന്ന രൗദ്രഭാവത്തെക്കുറിച്ച് ചിന്തിച്ചു. ബുദ്ധഗുണ്ടകളാല്‍ ശ്രീലങ്കയില്‍ വച്ച് ആക്രമിക്കപ്പെട്ട ഒരു ഇന്ത്യന്‍ ചാരിറ്റി ഹിന്ദു സന്ന്യാസിയെ പരിചയപ്പെട്ടതും ആയിടെയാണ്.

പുസ്തകം ഇ-ബുക്കായി വായിക്കാന്‍

Comments are closed.