DCBOOKS
Malayalam News Literature Website

നേർത്ത വരയിൽ…സ്വയമേവ വീഴാതെ തുടരുന്നവൾ…!

 

രേഷ്മ സി-യുടെ ‘ബോര്‍ഡര്‍ലൈന്‍’ എന്ന പുസ്തകത്തിന് ശ്യാം സോര്‍ബ എഴുതിയ വായനാനുഭവം

വായിച്ചു തീർന്ന താളുകളിൽ ബുക്ക്‌ മാർക്ക് വെക്കാതിരിക്കു…. ഇത് തുടർച്ചയില്ലാത്തതോ തുടരുന്നതോ ആയ കവിതകൾ….

അനുരാഗിയുടെ ഡയറിയിൽ തുടങ്ങി ഒരു നിമിഷം ശ്രദ്ധിക്കൂ എന്ന കവിതയിലേക്ക് ദൂരം 75 കവിതകൾ.
അതോ വെറും നമ്പറുകൾ ഇട്ടുകൊണ്ട് കവയത്രി നമ്മെ കബളിപ്പിക്കുകയാണോ? 75 കവിതകളെയും ഒറ്റ കവിതയായി വായിച്ചെടുക്കാൻ പറ്റുന്നുണ്ട്. ഒരു തുടർച്ചയെന്നോണം…. ഒരു ഒടുക്കമില്ലാതെ….
Textവല്ലാത്തൊരു ഗണിതം ഉണ്ട് ഈ കവിതകളിൽ. ഒരു നേർത്ത വരയ്ക്ക് മുകളിൽ ഒറ്റ കാലിൽ നിൽക്കുന്ന കവിതകൾ. അത് എങ്ങോട്ട് വേണമെങ്കിലും മറിഞ്ഞു വീഴാൻ സാധ്യതയുണ്ട്. വായിക്കുന്ന ഞാനും നിങ്ങളും തീരുമാനിക്കട്ടെ ആ കവിതകൾ എങ്ങോട്ട് വീഴണമെന്ന്. കവിതകളെ കുറിച്ച്, പുസ്തകത്തെ കുറിച്ച് സുധീഷ് കൊട്ടേമ്പ്രം ഒരു കയ്യിൽ പൂ, മറുകയ്യിൽ ആയുധം എന്ന് കുറിക്കുന്നു. വായിക്കുന്നവന് കവിതകളിൽ പൂവിനെയോ അവയിലെ ആയുധതെയോ കാണാം. അത് വായനക്കാരനെ അനുസരിച്ചു മാറിക്കൊണ്ടേ ഇരിക്കും.
മരിച്ചു പോയ സ്ത്രീയുടെ പുഴനൃത്തം, കമിതാവ് വളർത്തിയ പ്രാവിനെ പുഴുങ്ങി എടുക്കാൻ ആഗ്രഹിക്കുന്നവർ അങ്ങനെ അങ്ങനെ….

അവളുടെ കാണൽ, അവളുടെ പാത, അവളുടെ മരണം, അവളുടെ ഓർമ്മ, അവൾ കല്പിച്ച തീർപ്പ്, അവളുടെ പേടി, അവളുടെ പ്രേമം,

ഏറ്റവും ഒടുവിൽ (അതോ ആരംഭമൊ?) ഒരു നിമിഷം ശ്രദ്ധിക്കു……

ഇതിനെ നിങ്ങൾ നിങ്ങൾക്ക് തോന്നും പോലെ അശ്രദ്ധമായി വായിക്കു.. വായിച്ചു നിർത്തുന്ന താളിൽ ദയവായി ബുക്ക്‌ മാർക്ക് വെക്കാതെ ഇരിക്കു… ബുക്ക്‌ മാർക്ക് വെച്ച് തോറ്റു പോയ വായനക്കാരനാണ് ഞാൻ.

രേഷ്മ തന്നെ പറയും പോലെ – കവിത സ്വയം എടുത്തണിയുന്ന ഒരുടുവസ്ത്രം…

അവൾ ഇപ്പഴും പാടുന്നുണ്ട്… ആരുമില്ലാത്ത ലോകത്തിന്റെ ഉച്ചിയിൽ കയറി….

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.