DCBOOKS
Malayalam News Literature Website

വിനോയ് തോമസ്; പ്രമേയസ്വീകരണത്തിലും ഭാഷയിലും ആഖ്യാനത്തിലും വ്യത്യസ്തപുലര്‍ത്തുന്ന എഴുത്തുകാരന്‍

കരിക്കോട്ടക്കരി എന്ന ആദ്യനോവലിലൂടെ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ എഴുത്തുകാരനാണ് വിനോയ് തോമസ്. മതംമാറ്റവും അതിനോടനുബന്ധിച്ചുള്ള സ്വത്വപ്രതിസന്ധികളും വിശദമായി ചര്‍ച്ചയാകുന്ന കരിക്കോട്ടക്കരി ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി 2014 നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായി. അതോടെ വിനോയ് തോമസ് എന്ന നോവലിസ്റ്റിനെ സാഹിത്യലോകം അറിഞ്ഞുതുടങ്ങി. വളരെ പെട്ടെന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായി  വിനോയ് തോമസ് മാറി. പുതിയ കഥാകൃത്തുക്കളില്‍ പ്രമേയസ്വീകരണത്തിലും ഭാഷയിലും ആഖ്യാനത്തിലും വ്യത്യസ്തപുലര്‍ത്തുന്ന എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം.

വിനോയ് തോമസിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  വിനോയ് തോമസിന്റെ  കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.