DCBOOKS
Malayalam News Literature Website

ബുക്കര്‍ സമ്മാനം 2022; ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബുക്കര്‍ സമ്മാനം 2022 ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 13 പുസ്തകങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. 20 വയസ്സുകാരിയായ ലെയ്ല മോട്ട്‌ലി മുതല്‍ 87 കാരനായ അലന്‍ ഗാര്‍ണര്‍ വരെയുള്ളവരുടെ പുസ്തകങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും.

 

ലോങ് ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങള്‍

  1. ദി കോളനി-ഓഡ്രി മാഗി(The Colony by Audrey Magee)
  2. ആഫ്റ്റര്‍ സാഫോ -സെല്‍ബി വിന്‍ ഷ്വാഡ്സ് (After Sappho by Selby Wynn Schwartz-)
  3. ഗ്ലോറി- നോവയലറ്റ് ബുലവായോ (Glory by NoViolet Bulawayo)
  4. സ്‌മോള്‍ തിങ്ക്‌സ് ലൈക്ക് ദീസ്- ക്ലെയര്‍ കീഗന്‍ (Small Things Like These byClaire Keegan)
  5. നൈറ്റ് ക്രോളിങ്- ലെയ്‌ല മോട്ട്ലി (Nightcrawling by Leila Mottley)
  6. മാപ്‌സ് ഓഫ് ഔര്‍ സ്‌പെക്ടകുലര്‍ ബോഡീസ്, മാഡി മോര്‍ട്ടിമര്‍ (Maps of Our Spectacular Bodies
    by Maddie Mortimer)
  7. കേസ് സ്റ്റഡി- ഗ്രാമീ മാക്റെ ബര്‍ണറ്റ് (Case Study by Graeme Macrae Burnet)
  8. ട്രെക്കിള്‍ വാക്കർ, അലന്‍ ഗാര്‍ണര്‍  (Treacle Walker by Alan Garner )
  9. ദി ട്രീസ്, പെര്‍സിവല്‍ എവററ്റ് (The Trees by Percival Everett- )
  10. ട്രസ്റ്റ്, ഹെർണാൻ ഡിയസ് ( Trust byHernan Diaz)
  11. ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അൽമേഡ, ഷെഹാൻ കരുണാതിലക (The Seven Moons of Maali Almeida by Shehan Karunatilaka, )
  12. ഓ വില്യം, എലിസബത്ത് സ്ട്രൗട്ട്  (Oh William! by Elizabeth Strout )
  13. ബൂത്ത്-കരണ്‍ ജോയ് ഫൗളർ (Booth by Karen Joy Fowler )

സാംസ്‌കാരിക ചരിത്രകാരനും എഴുത്തുകാരനുമായ മാക്ഗ്രിഗര്‍ അക്കാദമികും ബ്രോഡ്കാസ്റ്ററുമായ ഷാഹിദ ബാരി, ചരിത്രകാരി ഹെലന്‍ കാസ്റ്റര്‍, എഴുത്തുകാരനും നിരൂപകനുമായ എം ജോണ്‍ ഹാരിസണ്‍, നോവലിസ്റ്റും കവിയുമായ അലൈന്‍ മബാങ്കോ എന്നിവരുള്‍പ്പെടെയുള്ള ജൂറിയാണ് ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചത്.

Comments are closed.