DCBOOKS
Malayalam News Literature Website

സോഹന്‍ റോയ് രചിച്ച കുറുങ്കവിതകളുടെ സമാഹാരം അണുകാവ്യം ഇന്ന് പ്രകാശിപ്പിക്കുന്നു

 

ഗാനരചയിതാവും ചലച്ചിത്രനിര്‍മ്മാതാവുമായ സോഹന്‍ റോയ് രചിച്ച കുറുങ്കവിതകളുടെ സമാഹാരം അണുകാവ്യം ഇന്ന് പ്രകാശിപ്പിക്കും. വൈകീട്ട് 6.15 ന് തിരുവനന്തപുരം ഏരീസ്പ്‌ളെക്‌സില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ കെ.ജയകുമാര്‍ മുഖ്യാതിഥിയായിരിക്കും.

കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍,വി.മുരളീധരന്‍ എം പി, കെ എസ് ശബരീനാഥന്‍ എം എല്‍ എ,ജോര്‍ജ് ഓണക്കൂര്‍, വി എസ് ശിവകുമാര്‍ എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ബാലചന്ദ്രമേനോന്‍, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം വി പി സുഹൈബ് മൗലവി, ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് ബിഷപ്പ് റവ. ഡോ.ജോര്‍ജ് ഈപ്പന്‍, ടെക്‌നോപാര്‍ക്ക് സി ഇ ഒ ഹൃഷികേശ് നായര്‍, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, ബേബി മാത്യു സോമതീരം എന്നിവര്‍ പങ്കെടുക്കും.

രാജ്യത്ത് നടന്ന വിവിധ സംഭവവികാസങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ സോഹന്‍ റോയ് എഴുതിയ കുറുങ്കവിതകളാണ് അണുകാവ്യം. 125 കവിതകളാണ് പുസ്തകത്തിലുള്ളത്. ശ്രീകുമാരന്‍ തമ്പിയാണ് അവതാരിക എഴുതിയിരിക്കുന്നത്.

Comments are closed.