DCBOOKS
Malayalam News Literature Website
Rush Hour 2

പുസ്തകവായനയും എഴുത്തുകാരിയുമായുള്ള സംവാദവും

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി  സി.എസ് ചന്ദ്രികയുടെ ഏറ്റവും പുതിയ കൃതിയായ  പ്രണയകാമസൂത്രം: ആയിരം ഉമ്മകള്‍ എന്ന കൃതിയുടെ വായനയും എഴുത്തുകാരിയുമായുള്ള സംവാദവും സംഘടിപ്പിക്കുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ നിന്ന് എഴുത്തുകാരി ചില ഭാഗങ്ങള്‍ വായിക്കുകയും തുടര്‍ന്ന് വായനക്കാരുമായുള്ള സംവാദവുമാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് 18 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സ്റ്റാച്യൂ ജംഗ്ഷനിലെ കരിമ്പനാല്‍ സ്റ്റാച്യൂ അവന്യൂവിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി ബുക്‌സ് ശാഖയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.