DCBOOKS
Malayalam News Literature Website

പുസ്തകപ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

തൃശ്ശൂര്‍: ടി.ഡി.രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന ഏറ്റവും പുതിയ നോവലിന്റെ പ്രകാശനവും പുസ്തകത്തെ  ആസ്പദമാക്കി ചര്‍ച്ചയും സംഘടിപ്പിച്ചു. തൃശ്ശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ടി.ഡി.രാമകൃഷ്ണന്‍, അശോകന്‍ ചരുവില്‍, എസ്.ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യന്‍ ജനാധിപത്യം വലിയ വെല്ലുവിളികളെ നേരിടുന്ന ഇക്കാലത്ത് 2019 ആഗസ്റ്റ് 5 മുതല്‍ അന്ധരും മൂകരും ബധിരരുമാകാന്‍ വിധിക്കപ്പെട്ട കാശ്മീരി ജനതയുടെ കഥ പറയുന്ന ടി.ഡി.രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവലാണ് അന്ധര്‍ ബധിരര്‍ മൂകര്‍. കാണാനും കേള്‍ക്കാനും സംസാരിക്കുന്നതിനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ജീവിതം പറയുന്ന ഈ നോവല്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറില്‍നിന്നും പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.