DCBOOKS
Malayalam News Literature Website

പുസ്തകചര്‍ച്ചയും സംവാദവും ജൂണ്‍ 15ന്

കൊച്ചി: മലയാളത്തിലെ ആദ്യത്തെ വിമര്‍ശനാത്മക സമ്പൂര്‍ണ്ണ ക്രിസ്തുമത ചരിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ബോബി തോമസിന്റെ ക്രിസ്ത്യാനികള്‍-ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം എന്ന കൃതിയുടെ പുസ്തകചര്‍ച്ച സംഘടിപ്പിക്കുന്നു. ജൂണ്‍ 15-ാം തീയതി വൈകിട്ട് അഞ്ചു മണിക്ക് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി.

സാഹിത്യവിമര്‍ശകനും എഴുത്തുകാരനുമായ പ്രൊഫ. എം.കെ.സാനു ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തും. വി.ജി.തമ്പി, മ്യൂസ് മേരി ജോര്‍ജ്, സോമശേഖരന്‍, ഫാ.അഗസ്റ്റിന്‍ വട്ടോളി, ഫെലിക്‌സ് ജെ.പുല്ലൂടന്‍, ഷൈജു ആന്റണി എന്നിവര്‍ പങ്കെടുക്കും. വായനാലോകം എറണാകുളത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.