DCBOOKS
Malayalam News Literature Website

‘അന്ധര്‍ ബധിരര്‍ മൂകര്‍’; പുസ്തകചര്‍ച്ച ജനുവരി 28-ന് തൃശ്ശൂരില്‍

തൃശ്ശൂര്‍: ആര്‍ട്ടിക്ള്‍ 370 പിന്‍വലിച്ച കാശ്മീരിന്റെ കഥ പറയുന്ന ടി.ഡി. രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന പുതിയ നോവലിനെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിക്കുന്നു. 2020 ജനുവരി 28-ാം തീയതി ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ചാണ് പുസ്തകചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. ടി.ഡി.രാമകൃഷ്ണന്‍, അശോകന്‍ ചരുവില്‍, എസ്.ഗിരീഷ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യം വലിയ വെല്ലുവിളികളെ നേരിടുന്ന ഇക്കാലത്ത് 2019 ആഗസ്റ്റ് 5 മുതല്‍ അന്ധരും മൂകരും ബധിരരുമാകാന്‍ വിധിക്കപ്പെട്ട കാശ്മീരി ജനതയുടെ കഥ പറയുന്ന ടി.ഡി.രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവലാണ് അന്ധര്‍ ബധിരര്‍ മൂകര്‍. കാണാനും കേള്‍ക്കാനും സംസാരിക്കുന്നതിനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ജീവിതം പറയുന്ന ഈ നോവല്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകചര്‍ച്ചയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.