DCBOOKS
Malayalam News Literature Website

അരുണാചലിലെ ‘ബോംജ’ ഏഷ്യയിലെ ഏറ്റവും സമ്പന്നരുടെ ഗ്രാമം

ഇന്ത്യയിലെ അതിസമ്പന്ന ഗ്രാമമായി അറിയപ്പെട്ടിരുന്ന ഗുജറാത്തിലെ കച്ചിലെ മഥാപൂരായെ കടത്തിവെട്ടിക്കൊണ്ട് അരുണാചലിലെ ബോംജ ഗ്രാമം അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമതായി. ഇവിടുത്തെ ഗ്രാമവാസികളെല്ലാം ഒറ്റയടിക്ക് കോടീശ്വരന്‍മാരായി മാറി എന്നുപറയുന്നതാവും ശരി. ഗ്രാമത്തിലുള്ളത് 31 വീടുകളിലായി 259 പേര്‍. ഒരോരുത്തര്‍ക്കും കിട്ടിയത് കുറഞ്ഞത് ഒരു കോടി പത്ത് ലക്ഷം രുപയാണ്.

6.73 കോടി രൂപ വരെ കിട്ടിയ കുടുംബവും ഇതിലുണ്ട്. ഒറ്റ രാത്രികൊണ്ട് ഗ്രാമത്തിലേക്കിയത് നാല്‍പ്പത് കോടി എണ്‍പത് ലക്ഷത്തി മുപ്പത്തിയെട്ടായിരത്തി നാനൂറ് രൂപയാണ്. ലോട്ടറിയിലൂടെയോ ചൂതാട്ടത്തിലൂടെയോയല്ല ഈ ഗ്രാമവാസികള്‍ കോടിപതികളായത്. ഇവരുടെ 200.056 ഏക്കര്‍ ഭൂമി ഏറ്റെടുത്തതിനുള്ള പ്രതിഫലം പ്രതിരോധ മന്ത്രാലയം വിതരണം ചെയ്തതോടെയാണ് എല്ലാം കുടുംബവും കോടീശ്വരരായത്. തവാങ് ഗാരിസോണിന്റെ യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് പ്രതിരോധമന്ത്രാലയം സ്ഥലം ഏറ്റെടുത്തത്.

ഏറ്റവുമടുത്തുള്ള പട്ടണത്തിലെത്താന്‍ 25 കിലോമീറ്റര്‍ കാല്‍നടയായോ വല്ലപ്പോഴുമെത്തുന്ന സൈനിക വാഹനങ്ങളിലോ യാത്ര ചെയ്ത ഗ്രാമവാസികളാണ് ഇപ്പോള്‍ അതിസമ്പന്നരായത്. അരുണാചലിലെ പ്രശസ്ത വിനോദ സഞ്ചാര മേഖലയായ തവാങ്ങ് ജില്ലാ ആസ്ഥാനത്തുനിന്ന് അമ്പത് കിലോമീറ്റര്‍ അകലെയാണ് ബോംജോ ഗ്രാമം. ഏഷ്യയിലെ ഏറ്റവും സമ്പന്നരുടെ ഗ്രാമമാണ് ഇന്ന് ബോംജ.

 

 

Comments are closed.