DCBOOKS
Malayalam News Literature Website

പിറന്നാൾ നിറവിൽ മലയാളത്തിന്റെ വാനമ്പാടി

KS Chithra
Chithra

മലയാളത്തിന്റെ വാനമ്പാടി കെ.എസ്‌.ചിത്രയ്‌ക്ക്‌ ഇന്ന് അൻപത്തിയേഴാം ജന്മദിനം. എത്ര കേട്ടാലും മതിവരാത്ത ചിത്രയുടെ ഗാനങ്ങളും പിറന്നാളിനൊപ്പം മധുരമേകുന്നവയാണ്. കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛന്‍ തന്നെ ആദ്യ ഗുരു. മകളുടെ പാട്ടിനായി തന്നെയായിരുന്നു ജീവിതത്തിന്റെ പകുതിയിലധികവും അച്ഛന്‍ മാറ്റിവച്ചതും. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിക്കുന്നത് എം.ജി.രാധാകൃഷ്ണനാണ്.

1979ല്‍ ആണ് കെ എസ് ചിത്ര ആദ്യമായി ഒരു സിനിമയ്‍ക്ക് ഗാനം ആലപിച്ചത്. എം ജി രാധാകൃഷ്‍ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു തുടക്കം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ഇതുവരെ ചലച്ചിത്രങ്ങള്‍ക്കായി പാടി. ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടി. ആറ് തവണ ദേശീയ അവാര്‍ഡ് ലഭിച്ചു. 16 തവണ കേരള സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഒമ്പത് തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. നാല് തവണ തമിഴ്‍നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. മൂന്ന് തവണ കര്‍ണ്ണാട സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു.

മലയാളത്തിന്റെ വാനമ്പാടിക്ക് ഡിസി ബുക്‌സിന്റെ ജന്മദിനാശംസകൾ

 

 

Comments are closed.