DCBOOKS
Malayalam News Literature Website

ടാഗോര്‍ നോബല്‍ സമ്മാനം തിരികെ നല്‍കി; മണ്ടത്തരങ്ങള്‍ തുടര്‍ക്കഥയാക്കി ബിപ്ലബ് ദേബ്

മണ്ടത്തരങ്ങള്‍ സംസാരിച്ച് വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന് വീണ്ടും അബദ്ധം. ഇത്തവണ രവീന്ദ്രനാഥ ടാഗോറിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി രവീന്ദ്ര നാഥ് ടാഗോര്‍ തന്റെ നോബല്‍ സമ്മാനം തിരികെ കൊടുത്തെന്നാണ് ബിപ്ലബിന്റെ പുതിയ പ്രസംഗം. ടാഗോറിന്റെ ജന്മദിനാഘോഷ ഭാഗമായി ഉദയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

1913ല്‍ സാഹിത്യത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത്. തനിക്ക് ലഭിച്ച നൈറ്റ്ഹൂഡ് ബഹുമതി (സര്‍ ബഹുമതി) 1919 ലെ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ടാഗോര്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് ത്രിപുര മുഖ്യന്‍ നോബല്‍ സമ്മാനമാക്കിയത്.

Comments are closed.