DCBOOKS
Malayalam News Literature Website

ഭാരതീയ ഭാഷാപരിഷത്ത് യുവപുരസ്‌കാർ എൻ.എസ്.സുമേഷ്‌ കൃഷ്ണന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എൻ.എസ്.സുമേഷ്‌ കൃഷ്ണന്റെ 'രുദ്രാക്ഷരം' എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്

ഭാരതീയ ഭാഷാപരിഷത്ത് യുവപുരസ്‌കാർ സമ്മാനം യുവകവി എൻ.എസ്.സുമേഷ്‌ കൃഷ്ണന്. 41,000 രൂപയുടേതാണ് Textപുരസ്‌കാരം. ഡി സി ബുക്സ്  പ്രസിദ്ധീകരിച്ച  ‘രുദ്രാക്ഷരം‘ എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്.  ഏപ്രിൽ എട്ടിന് കൊൽക്കത്തയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം കൈമാറും.

മലയാളത്തിലെ കാവ്യപാരമ്പര്യത്തിന്റെ ഗരിമകള്‍ വിളിച്ചോതുന്ന കവിതാസഞ്ചികയാണ് സുമേഷ്‌ കൃഷ്ണന്റെ രുദ്രാക്ഷരം. ഓര്‍മ്മകളും തത്സമയക്കാഴ്ചകളും ഒരുമിക്കുന്ന ആശയലോകം. ചൊല്‍വടിവുകളുടെയും ഛന്ദോബദ്ധതയുടെയും പ്രാസതത്പരതയുടെയും പലതരം കാഴ്ചകളുണ്ടിവിടെ. കവിതയെ ഒരു സൗന്ദര്യാനുഭവമാക്കണമെന്ന് സുമേഷ് അഭിലഷിക്കുന്നു. വാക്കിന്റെ കലയാണ് കവിത എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. വണ്ടിവീടകം, ആട്ടം, സമസ്തവിനയം, കരയാത്ത കടല്‍, നഞ്ഞോണം, മലയാളശ്രീധരന്‍, നിലവിളിയാറ്, രുദ്രാക്ഷരം തുടങ്ങിയ 36 കവിതകള്‍. പ്രഥമ ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരവും വൈലോപ്പിള്ളി അവാര്‍ഡും ലഭിച്ച കൃതി.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.