DCBOOKS
Malayalam News Literature Website

സംസ്‌കാരങ്ങളെ നിര്‍വചിക്കുന്നതെങ്ങനെ?

റൊമില ഥാപ്പര്‍ രചിച്ച ‘ഭാരതീയ സംസ്‌കാരങ്ങള്‍ പൈതൃകമെന്ന നിലയില്‍’ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

വിവിധതരത്തിലുള്ള ചിന്തകളെയും പ്രവൃത്തികളെയും സൂചിപ്പിക്കാനായി നാം സംസ്‌കാരം എന്ന പദം വളരെ സാമാന്യരീതിയില്‍ ഉപയോഗിച്ചുവരുന്നു. സംസ്‌കാരം എന്ന സാമാന്യപദത്തെ നിര്‍വചിക്കുന്നതിന് വളരെ പ്രാധാന്യമുണ്ടെന്ന് ഞാന്‍ കരുതുന്നു. നിഘണ്ടുവിലെ സംസ്‌കാരത്തിന്റെ മൂന്ന് അര്‍ത്ഥങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സംസ്‌കാരങ്ങളെ
നിര്‍വചിക്കാനുള്ള എന്റെ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വാക്കിന്റെ പ്രാധാന്യമേറിയ ഉപയോഗം ഒരു നാമമായല്ല മറിച്ച് ഒരു ക്രിയ എന്ന നിലയില്‍ ആണെന്ന വസ്തുത നാം പലപ്പോഴും വിസ്മരിക്കുന്നു. കാരണം, ആ ക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവൃത്തികളില്‍ നിന്നാണ് നാമം ഉടലെടുക്കുന്നത്. ഇംഗ്ലിഷില്‍ കള്‍ച്ചര്‍ (സംസ്‌കാരം) എന്നാല്‍ നട്ടുവളര്‍ത്തുക അല്ലെങ്കില്‍ പരിപോഷിപ്പിക്കുക എന്നാണര്‍ത്ഥം. ഇതില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് പ്രവൃത്തികള്‍ ഉള്‍പ്പെടാം. സൂക്ഷ്മജീവികളെ കൃത്രിമമായി വളര്‍ത്തുക, ഒരു വ്യക്തിയുടെ ജീവിതത്തിലെ ആചാരങ്ങളും മര്യാദകളും പ്രവൃത്തികളും മെച്ചപ്പെടുത്തുക, കൂടാതെ ഏറ്റവും ഉദാത്തമായ സംസ്‌കാരമായി കരുതപ്പെട്ടിരുന്ന നാഗരികത എന്നു നാം വിളിക്കുന്ന സമൂഹത്തിന്റെ നിര്‍മ്മാണം എന്ന പ്രവൃത്തി. ചുരുക്കിപ്പറഞ്ഞാല്‍, പ്രകൃതിദത്തമായവയെ മനുഷ്യപരിശ്രമത്താല്‍ സംസ്‌കരിക്കുകയും പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നതാണ് സംസ്‌കാരമെന്നും പക്ഷേ, പടിപടിയായി വ്യക്തിജീവിതത്തിലേക്കും അതിലേറെ വ്യക്തിയും സമൂഹവും തമ്മിലുള്ള സമ്പര്‍ക്കത്തിലേക്കും പല ഭാവങ്ങളും തലങ്ങളുമായി സംസ്‌കാരം പടരുമെന്നും നമുക്ക് പറയാം.

Textസമൂഹം എന്ന പദവും നിര്‍വചിക്കപ്പെടേതുണ്ട്. പരസ്പരം സമ്മതിക്കപ്പെട്ടതും പ്രകടവുമായ ജീവിത രീതികളുള്ള ആളുകള്‍ തമ്മിലുള്ള നിരന്തര സമ്പര്‍ക്കങ്ങളില്‍നിന്നാണ് സമൂഹം ഉടലെടുക്കുന്നതെന്ന് പറയപ്പെടുന്നു. പദവി, അധികാരശ്രേണി, സമ്പര്‍ക്കങ്ങളെ നിയന്ത്രിക്കുന്ന സാമൂഹികബോധം തുടങ്ങിയ ആശയങ്ങള്‍ സമൂഹത്തെ നിശ്ചയിക്കുന്നു. പലപ്പോഴും ഒരു സമൂഹത്തിന്റെ പ്രവര്‍ത്തനത്തിന് വേണ്ട അടിസ്ഥാനാവശ്യങ്ങള്‍ (ഉദാഹരണത്തിന് സാമ്പത്തികവിഭങ്ങള്‍, സാങ്കേതികവിദ്യ, മൂല്യനിര്‍ണ്ണയരീതികള്‍) നിയന്ത്രിക്കുന്നവരാകും ആ സമൂഹത്തെ മുന്‍പോട്ട് നയിക്കുന്നത്. സമൂഹത്തിന്റെ ഈ തലങ്ങള്‍ നിയന്ത്രിക്കുന്നവര്‍ക്ക് ആവശ്യമായ വിശദീകരണങ്ങളും ന്യായീകരണങ്ങളും ആ സമൂഹത്തിന്റെ ആശയസംഹിതയിലേക്കും പലപ്പോഴും അതിന്റെ രൂപത്തിലേക്കും നയിക്കുന്നു. തന്‍മൂലം ഉടലെടുക്കുന്ന, സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തപ്പെട്ടിരിക്കുന്ന, മാതൃകകളെ ആ സമൂഹത്തിന്റെ സംസ്‌കാരങ്ങളെന്ന് വിളിക്കുന്നു.

മിക്ക പ്രാരംഭസമൂഹങ്ങളിലും അസമത്വങ്ങള്‍ ഉണ്ടാകാറുണ്ട്. സമൂഹത്തിലെ ജനങ്ങള്‍ക്ക് സമ്പത്തിലേക്കും പദവിയിലേക്കുമുള്ള മാര്‍ഗ്ഗങ്ങള്‍ വ്യത്യാസപ്പെടാറുണ്ട്. അതിനാല്‍ത്തന്നെ തുല്യത എന്ന ആശയത്തിന് നിരവധി തലങ്ങളുണ്ട്. ദൈവത്തിന്റെ കണ്ണില്‍ എല്ലാവരും തുല്യരാണെന്ന് പറയുമായിരിക്കാം. പക്ഷേ, സമ്പത്തിന്റെയും സാമൂഹികപദവിയുടെയും അടിസ്ഥാനത്തിലുള്ള ശക്തമായ വേര്‍തിരിവ് മൂലം സമൂഹത്തിലെ മറ്റാളുകളുടെ വീക്ഷണത്തില്‍ എല്ലാവരും തരംതിരിക്കപ്പെടാം. ജാതികള്‍പോലെ അസമത്വം നിലനില്‍ക്കുന്ന ചെറിയ സാമൂഹിക വിഭാഗങ്ങളുമുണ്ടാകാം. എന്നാല്‍ ജാതികളില്‍ പോലും ഒരു പദവിക്രമമുണ്ട്. ഇത് സമൂഹത്തിന് മുഴുവനായും ബാധകമാവില്ല. സമൂഹത്തില്‍ ഏറിയ അളവില്‍ തുല്യത നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. പക്ഷേ, അത്തരം സാഹചര്യങ്ങള്‍ താല്‍ക്കാലികം മാത്രമാകാം. തീര്‍ത്ഥയാത്രയ്ക്കിടയില്‍ യാത്രികരെല്ലാം തുല്യരായിരിക്കുമെന്നും എന്നാല്‍ യാത്ര അവസാനിക്കുമ്പോള്‍ അവര്‍ പഴയ അസമത്വത്തിലേക്കു മടങ്ങുന്നു
വെന്നും ഒരു വാദമുണ്ട്. സമൂഹങ്ങള്‍ നിശ്ചലമല്ല. അവയുടെ രൂപത്തിനും പ്രവര്‍ത്തനനിയമങ്ങള്‍ക്കും മാറ്റം സംഭവിക്കാറുണ്ട്. ഈ സാമൂഹിക മാതൃകകളുടെ പ്രതിബിംബമാണ് സംസ്‌കാരങ്ങള്‍. അതിനാല്‍ അവയ്ക്കും മാറ്റം സംഭവിക്കുന്നു.

സംസ്‌കാരം പോലെയുള്ള ഒരു സങ്കല്പത്തിന്റെ അര്‍ത്ഥം മുന്‍ പുണ്ടായിരുന്നതിനെക്കാള്‍ പല
മാനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട് എങ്ങനെ സമീപകാലത്ത് പരിവര്‍ത്തനത്തിന് വിധേയമായി എന്നതാണ് ഈ അവ താരികയിലൂടെ ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. ഈ ഗ്രന്ഥത്തില്‍ ഞാന്‍ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ക്ക് ഇത്തരമൊരു വിശദീകരണം ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നാം മനസ്സിലാക്കിയിരുന്നതിലും വളരെ വ്യത്യസ്തമാണ് ഇന്ന് സംസ്‌കാരത്തിന്റെ അടയാളങ്ങള്‍. ആദ്യത്തെ കുറച്ച് അദ്ധ്യായങ്ങളില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പൈതൃകവസ്തുക്കള്‍ ഈ മാറ്റത്തിനു ദാഹരണമാണ്. സംസ്‌കാരത്തെ പൈതൃകമെന്ന നിലയില്‍ സാധാരണയായി വീക്ഷിച്ചിരുന്ന മാര്‍ഗ്ഗമായ പൈതൃകവസ്തുക്കള്‍പ്പുറത്ത്, സംസ്‌കാരസൃഷ്ടിക്ക് കാരണമായ ജീവിതരീതികള്‍ തീരുമാനിക്കുന്ന സ്ഥാപനങ്ങളും സാമൂഹിക നിയമങ്ങളും എന്ന വിഷയവുമുണ്ട്. തുടര്‍ന്നുള്ള അദ്ധ്യായങ്ങള്‍ ഈ വിഷയം പ്രതിപാദിക്കുന്നു. ഇവിടെ ഭാരതീയസമൂഹത്തില്‍ സ്ത്രീകളെ വിലമതിച്ചിരുന്നതെങ്ങനെയെന്നും ഭാരതീയ സംസ്‌കാരത്തോടുള്ള മനോഭാവം തീരുമാനിക്കത്തക്ക പശ്ചാത്തലങ്ങള്‍ ഒരുക്കിയതില്‍ ജാതികള്‍ക്കുള്ള പങ്കും ചര്‍ച്ച ചെയ്യുന്നു. കൂടാതെ, വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിലേക്കും സംസ്‌കാരത്തിലേക്കുമുള്ള സാമൂഹ്യവത്കരണ പ്രക്രിയയെപ്പറ്റിയും പറയേണ്ടതുണ്ട്. സംസ്‌കാ
രവും ചരിത്രവും ആഴത്തില്‍ ഇഴചേര്‍ന്ന് കിടക്കുന്നതിനാല്‍ത്തന്നെ ഇവയ്‌ക്കെല്ലാം ചരിത്രപരമായ മാനവുമുണ്ട്. കൂടാതെ വര്‍ത്തമാനത്തിനും ഭൂതത്തിനുമിടയില്‍ അന്തര്‍ലീനമായ സമ്പര്‍ക്കമുണ്ട്. ചരിത്രകാലഘട്ടങ്ങള്‍ക്കിടയില്‍ ഭൂതകാല വ്യാഖ്യാനങ്ങള്‍ എങ്ങനെ മാറി എന്നത് ഈ സമ്പര്‍ക്കത്തെ വരച്ചു കാട്ടുന്നു.

എല്ലാ സമൂഹത്തിനും അവയുടേതായ സംസ്‌കാരങ്ങളുണ്ട്. ആ സമൂഹത്തിലെ ജനങ്ങളുടെ ജീവിതരീതികള്‍ പല വിധത്തില്‍ ജീവിതത്തിന് രൂപം നല്‍കുന്ന വിശാലവിഭാഗങ്ങള്‍ എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. പ്രകൃതിയോടുള്ള ബന്ധം നിശ്ചയിക്കുന്ന ഭൂമിശാസ്ത്രം, പ്രകൃതിക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ, സമൂഹത്തെ രാഷ്ട്രം പോലുള്ള വലിയ കൂട്ടായ്മയായി സംഘടിപ്പിക്കുന്ന രാഷ്ട്രീയസാമ്പത്തികസ്ഥിതികള്‍, സമൂഹത്തിന്റെ പ്രവര്‍ത്തനശൃംഖലകള്‍ സാദ്ധ്യമാക്കുന്ന സാമൂഹികബന്ധങ്ങളുടെ രൂപഘടന, ആഗ്രഹങ്ങളും വിശ്വാസവും അടിസ്ഥാനമാക്കുന്ന മതം സാഹിത്യമായി പരിണമിച്ചേക്കാവുന്ന ഐതിഹ്യങ്ങള്‍, ഭാവനയെയും മനസ്സിനെയും ചോദ്യങ്ങളാല്‍ നിറയ്ക്കുന്ന തത്ത്വചിന്ത, ഇവയൊക്കെ ഇതിനുദാഹരണങ്ങ ളാണ്. വളര്‍ച്ച എന്ന പ്രക്രിയ ഒരിക്കലും സ്ഥായിയല്ല. അതിനാല്‍ത്തന്നെ സമൂഹത്തിനുള്ളില്‍ പരിവര്‍ത്തനങ്ങളുണ്ടാകാറുണ്ട്. മറ്റു സമൂഹങ്ങളുമായി ആശയവിനിമയവും പരസ്പര വ്യവഹാരവും നടക്കുകയും തന്‍മൂലം സംസ്‌കാരങ്ങള്‍ വികസിക്കുകയും പരിവര്‍ത്തനത്തിന് വിധേയമാകുകയും ചെയ്യുന്നു. ഉപസംസ്‌കാരങ്ങളുടെ ആവിര്‍ഭാവവും പറയേണ്ടതുണ്ട്. ഇവ ചിലപ്പോള്‍ സ്വതന്ത്രവും പ്രബലവുമായ സംസ്‌കാരങ്ങളുമായി മാറുന്നു, മറ്റ് ചിലപ്പോള്‍ അമീബയെപ്പോലെ വിഘടിച്ച് പുതിയ സംസ്‌കാരങ്ങളായി മാറുന്നു.

ചരിത്രവുമായും ചരിത്രപരമായ മാറ്റങ്ങളുമായും സംസ്‌കാരങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നെങ്കില്‍ തന്നെയും നാം ഇന്ന് സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന അര്‍ത്ഥത്തില്‍ സംസ്‌കാരത്തെപ്പറ്റി അവബോധം ഉടലെടുത്തത് പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പിലാണ്. വരേണ്യവര്‍ഗ്ഗത്തിന്റെ സംസ്‌കാരമായിരുന്നു ഉല്‍കൃഷ്ടമാതൃക. അതിനാല്‍ ചിലപ്പോള്‍ പ്രമാണിവര്‍ഗ്ഗത്തിന്റെ ഉന്നതസംസ്‌കാരവും പ്രമാണിവര്‍ഗ്ഗത്തിന്റേതല്ലാത്ത നൂതനസംസ്‌കാരവും അല്ലെങ്കില്‍ സാമാന്യസംസ്‌കാരവും തമ്മില്‍ വേര്‍തിരിച്ച് പറയാറുണ്ട്. ഗ്രന്ഥങ്ങളോ
സ്മാരകങ്ങളോ പോലെയുള്ളവരേണ്യ സംസ്‌കാരങ്ങളുടെ ചരിത്രരേഖകള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുകയും അവ പ്രബലവിഭാഗങ്ങളുടെ ജീവിതരീതികളെ അടയാളപ്പെടുത്തുകയും ചെയ്തു. സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളുടെ സാംസ്‌കാരികാവിഷ്‌കാരങ്ങള്‍ പലപ്പോഴും കാലത്തെ അതിജീവിക്കാറില്ല. അതിനാല്‍ത്തന്നെ അവയുടേതിനെക്കാളും വരേണ്യവിഭാഗത്തിന്റെ വസ്തുക്കളാണ് അന്നും ഇന്നും പൈതൃകമായി കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാകുന്നത്. സംസ്‌കാരത്തെ പ്രധാനമായും വരേണ്യവര്‍ഗ്ഗവുമായി ബന്ധപ്പെടുത്തുന്നതിനുള്ള മനോഭാവം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ഇതും ഒരു കാര
ണമായി മാര്‍ഗ്ഗ (പരിപോഷിപ്പിക്കപ്പെട്ടത്), ദേശി (നാടന്‍) തുടങ്ങിയ ഭാരതീയപദങ്ങളില്‍ ഈ വ്യത്യാസം അന്തര്‍ലീനമാണ്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.