DCBOOKS
Malayalam News Literature Website

പോയവാരത്തെ പുസ്തകവിശേഷം

ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാരാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഉണ്ണി ആര്‍ രചിച്ച പ്രതി പൂവന്‍കോഴി, ടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി എന്റെ പോലീസ് ജീവിതം, ടി.ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക, ഫാ.ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നത്.

എച്ച്മുക്കുട്ടിയുടെ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക, യുവാല്‍ നോവാ ഹരാരിയുടെ ഹോമോ ദിയൂസ്, ഒ.വി വിജയന്റെ വിഖ്യാത നോവല്‍ ഖസാക്കിന്റെ ഇതിഹാസം, വിവേക് ചന്ദ്രന്റെ വന്യം, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആദ്യ നോവല്‍ ഹിരണ്യം എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.

എസ്. ഹരീഷിന്റെ നോവലായ മീശ, പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍, കെ.ആര്‍ മീരയുടെ ആരാച്ചാര്‍, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വില്പന നടന്ന പുസ്തകങ്ങളാണ്.

Comments are closed.