DCBOOKS
Malayalam News Literature Website

മലയാളിയുടെ ഇഷ്ടപുസ്തകങ്ങള്‍

അധ്യാപിക ദീപാനിശാന്തിന്റെ  ഏറ്റവും പുതിയ കൃതിയായ  ഒറ്റമരപ്പെയ്ത്താണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് കൃതിയായ രണ്ടാമൂഴം ആണ് തൊട്ടുപിന്നില്‍. എസ് ഹരീഷിന്റെ നോവലായ മീശ , ബെന്യാമിന്‍ രചിച്ച മുല്ലപ്പൂ നിറമുള്ള പകലുകള്‍, മനു എസ്.പിള്ളയുടെ ഏറ്റവും പുതിയ കൃതിയായ ചരിത്രവ്യക്തികള്‍,വിചിത്രസംഭവങ്ങള്‍  എന്നീ കൃതികള്‍ പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളുടെ ആദ്യ പട്ടികയില്‍ പെടുന്നു.

നമ്പി നാരായണന്റെ ആത്മകഥയായ ഓര്‍മ്മകളുടെ ഭ്രമണപഥം, ഡി.സി നോവല്‍ പുരസ്കാര ജേതാവായ അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്, ഡോ.അലക്സാണ്ടര്‍ ജേക്കബിന്റെ മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍, പ്രകാശ് രാജിന്റെ നമ്മെ വിഴുങ്ങുന്ന മൗനം എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.

മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ആത്മകഥയായ വിരലറ്റം, എം.മുകുന്ദന്റെ ഒരു ദളിത് യുവതിയുടെ കദനകഥ എന്ന നോവല്‍, ഫൗസിയ ഹസ്സന്റെ വിധിയ്ക്കു ശേഷം ഒരു ചാര(വനിതയുടെ) വെളിപ്പെടുത്തലുകള്‍, പെരുമ്പടവം ശ്രീധരന്റെ പ്രശസ്ത കൃതി ഒരു സങ്കീര്‍ത്തനം പോലെ, മനു എസ്.പിള്ളയുടെ ദന്തസിംഹാസനം, എം.ടി.വാസുദേവന്‍ നായരുടെ മഞ്ഞ് എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികള്‍.

Comments are closed.