DCBOOKS
Malayalam News Literature Website
Rush Hour 2

മലയാളിയുടെ പ്രിയവായനകളിലൂടെ

പി.കെ. സജീവ് രചിച്ച ഏറ്റവും പുതിയ കൃതി ശബരിമല അയ്യപ്പന്‍ മലഅരയ ദൈവം ആണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ  ഖസാക്കിന്റെ ഇതിഹാസം ആണ് തൊട്ടുപിന്നില്‍.വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മായുടെ ആട്, എം.മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യകെ.ആര്‍ മീരയുടെ നോവലായ ആരാച്ചാര്‍ എന്നീ കൃതികള്‍ പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളുടെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നു.

ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍കെ.ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീമാധവിക്കുട്ടിയുടെ എന്റെ കഥഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ രചിച്ച ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍, റോണ്‍ഡ ബയേണിന്റെ രഹസ്യം എന്നീ പുസ്തകങ്ങളും തൊട്ടുപിന്നിലുണ്ട്.

എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, ,ഡോ. ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, റോബര്‍ട്ട് കിയോസാക്കിയുടെ റിച്ച് ഡാഡ് പുവര്‍ ഡാഡ് എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.

Comments are closed.