DCBOOKS
Malayalam News Literature Website

പോയവാരത്തെ പുസ്തകവിശേഷങ്ങള്‍

ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാരാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഉണ്ണി ആര്‍ രചിച്ച പ്രതി പൂവന്‍കോഴിയാണ് തൊട്ടുപിന്നില്‍. ഒ.വി വിജയന്റെ വിഖ്യാത നോവല്‍ ഖസാക്കിന്റെ ഇതിഹാസംപൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, സി.ജെ.തോമസിന്റെ നാടകം 1128-ല്‍ ക്രൈം 27 എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നത്.

ടി.ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്കടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി എന്റെ പോലീസ് ജീവിതംഡോ.അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസിന്റെ വ്യത്യസ്തരാകാന്‍,  കെ.ആര്‍ മീരയുടെ ആരാച്ചാര്‍, മാധവിക്കുട്ടിയുടെ എന്റെ കഥ എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.

പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍, പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, മുട്ടത്തു വര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വില്പന നടന്ന പുസ്തകങ്ങളാണ്.

Comments are closed.