DCBOOKS
Malayalam News Literature Website

‘എന്റെ കഥ’ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്തി…

കമലിന്റെ ആമി എന്ന ചിത്രം റിലീസായതനുപിന്നാലെ വിപണികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് മാധവിക്കുട്ടിയുടെ എന്റ കഥ, നീര്‍മാതളം പൂത്തകാലം, എന്റെ ലോകം എന്നീ പുസ്തകങ്ങളാണ്. ബസ്റ്റ്‌സെല്ലറായ ക്ലാസിക് കൃതി എന്ന് വേണമെങ്കില്‍ ഈ പുസ്തകങ്ങളെ വിളിക്കാം. ഒപ്പം,  ഖസാക്കിന്റെ ഇതിഹാസം, നാലുകെട്ട്, നഷ്ടപ്പെട്ട നീലാംബരി എന്ന പുസ്തകങ്ങളും വില്പനയില്‍ മുന്നിലായിരുന്നു. പോയവാരം മലയാളത്തിലെ ക്ലാസിക് കൃതികളാണ് മറ്റ് പുസ്തകങ്ങളെക്കാള്‍ മുന്നിലെത്തിയത് എന്നതും ശ്രദ്ധേയമാണ്.

പൊതുവിജ്ഞാനത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഡി സി ബുക്‌സ് ഇയര്‍ ബുക്ക്-2018, മനു എസ് പിള്ളയുടെ ദന്തസിംഹാസനം,  പെരുമാള്‍ മുരുകന്റെ കീഴാളന്‍,അര്‍ദ്ധനാരീശ്വരന്‍, കമലിന്റെ ആമി(തിരക്കഥ),  ആടുജീവിതം,  നനഞ്ഞുതീര്‍ത്ത മഴകള്‍, മനുഷ്യന് ഒരു ആമുഖം,    കലാമിന്റെ ആത്മകഥ അഗ്നിച്ചിറകുകള്‍, ഇനി ഞാന്‍ ഉറങ്ങട്ടെ, ആരാച്ചാര്‍,  പത്മാവതി അഗ്നിയില്‍ ജ്വലിച്ച ചരിത്രമോ ,   സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി,  മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, വഴിത്തിരിവുകള്‍,  ഇരുളടഞ്ഞ കാലം, നൃത്തം ചെയ്യുന്ന കുടകള്‍, കുട നന്നാക്കുന്ന ചോയി, പ്ലേഗ്, മായ- വി ആര്‍ സുധീഷ്, ക്യാന്‍സര്‍ വാര്‍ഡിലെ ചിരി, ഭഗവാന്റെ മരണം തുടങ്ങിയ പുസ്തകങ്ങളും പോയവാരം വായനക്കാര്‍ തെരഞ്ഞെത്തി.

Comments are closed.