DCBOOKS
Malayalam News Literature Website

പോയവാരത്തിലെ മലയാളി വായനകള്‍

കെ.ആര്‍. മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പെരുമാള്‍ മുരുഗന്റെ കീഴാളന്‍,   ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിഎം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം, ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ എഴുതിയ  ആല്‍കെമിസ്റ്റ്‌, മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള  എന്റെ കഥ,  എ.പി.ജി. അബ്ദുല്‍ കലാം എഴുതിയ അഗ്നിച്ചിറകുകള്‍ എന്നീ പുസ്തകങ്ങളും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ മുന്നില്‍തന്നെയുണ്ട്.

എ.പി.ജെ. അബ്ദുല്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍,  ഒ വി വിജയന്‍ എഴുതിയ മലയാളത്തിലെ ക്ലാസിക് നോവല്‍ ഖസാക്കിന്റെ ഇതിഹാസംഫ്രാന്‍സിസ് നെറോണ എഴുതിയ തൊട്ടപ്പന്‍മാധവിക്കുട്ടിയുടെ  നീര്‍മാതളം പൂത്ത കാലം, കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ കെ ആര്‍ മീരയുടെ ആരാച്ചാര്‍, തിരുവിതാംകൂര്‍ രാജവംശത്തിന്റെ അതിശയകരമായ നാള്‍വഴികള്‍ പറയുന്ന മനു എസ് പിള്ളയുടെ ദന്തസിംഹാസനം,   ബെന്യാമിന്റെ  മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്നിവയും ആദ്യ പട്ടികയില്‍ ഇടംപിടിക്കുന്നു.

ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖംദീപാ നിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍ശശി തരൂര്‍ എഴുതിയ ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്എം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ,  ശശിധരന്‍ കെ.പി. എഴുതിയ ആദ്യ ശ്രമത്തില്‍തന്നെ സിവില്‍ സര്‍വീസ്‌ തുടങ്ങിയവയും പോയവാരം ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

 

 

Comments are closed.