DCBOOKS
Malayalam News Literature Website

ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ പുസ്തകങ്ങള്‍

കെ.ആര്‍. മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ ബെസ്റ്റ് സെല്ലര്‍ പട്ടികയുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പെരുമാള്‍ മുരുഗന്റെ കീഴാളന്‍,   ബെന്യാമിന്റെ  മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിഎം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍ എന്നിവയും ബെസ്റ്റ് സെല്ലറിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിക്കുന്നു.

കെ.ആര്‍.മീരയുടെ ഭഗവാന്റെ മരണം, ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ എഴുതിയ  ആല്‍കെമിസ്റ്റ്‌,   ഒ വി വിജയന്‍ എഴുതിയ മലയാളത്തിലെ ക്ലാസിക് നോവല്‍ ഖസാക്കിന്റെ ഇതിഹാസം,  ഫ്രാന്‍സിസ് നെറോണ എഴുതിയ തൊട്ടപ്പന്‍ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്നിവയും ആദ്യ പട്ടികയില്‍ ഇടംപിടിക്കുന്നു.

 മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള  എന്റെ കഥ, എ.പി.ജി. അബ്ദുല്‍ കലാം എഴുതിയ നിര്‍മ്മിക്കാം നല്ല നാളെഎം.ജി.എസ്. നാരായണന്‍ എഴുതിയ കേരളത്തിലെ 10 കള്ളക്കഥകള്‍,  ശശി തരൂര്‍ എഴുതിയ ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് , കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ കെ ആര്‍ മീരയുടെ ആരാച്ചാര്‍ തുടങ്ങിയവയും പോയവാരം ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Comments are closed.