DCBOOKS
Malayalam News Literature Website

ലോകഹൃദയദിനത്തില്‍ ഹൃദയത്തെ കാക്കാനായി വായിക്കാം ഈ പുസ്തകങ്ങള്‍

world heart day 2020
world heart day 2020

ഇന്ന് ലോകഹൃദയദിനം. മരുന്നു കഴിക്കുക എന്നല്ല, ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും നല്ല വ്യായാമങ്ങള്‍ ചെയ്യുകയുമാണ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള മുഖ്യ മാര്‍ഗമെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ പലര്‍ക്കും പ്രയാസമാണ്.
നിങ്ങളുടെ ഹൃദയം ആരോഗ്യത്തോടെ മിടിക്കാന്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണ്.

ജീവിതശൈലീരോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന കേരളം ഹൃദ്രോഗത്തിന്റെ തറവാടായി മാറുന്നു എന്നുപറയുന്നതില്‍ അത്ഭുതപ്പെടണ്ട. ഇന്ത്യയില്‍ ഏറ്റവുമധികം മാംസം കഴിക്കുന്നവരും ഹൃദ്രോഗമുള്ളവരും ഈ കൊച്ചുകേരളത്തില്‍ തന്നെ. വികലമായ ഈ ജീവിതവീക്ഷണം മാറ്റിയെടുത്ത് രോഗം വരാതിരിക്കാനുള്ള ക്രിയാത്മക ജീവിതശൈലി
ഓരോരുത്തരും സ്വായത്തമാക്കണം. അതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ അതീവലളിതമായി അവതരിപ്പിക്കുന്ന ചില പുസ്തകങ്ങളെ പരിചയപ്പെടാം ;

Textഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും- ഡോ. ജോര്‍ജ് തയ്യില്‍ ജീവിശൈലീരോഗങ്ങൾകൊണ്ട് പൊറുതിമുട്ടുന്ന കേരളം ഹൃദ്രോഗത്തിന്റെ തറവാടായി മാറുന്നു എന്നു പറയുന്നതിൽ അത്ഭുതപ്പെടേണ്ട. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംസം കഴിക്കുന്നവരും ഹൃദ്രോഗമുള്ളവരും ഈ കൊച്ചുേകരളത്തിൽത്തന്നെയാണ്. തെറ്റായ ജീവിതഭക്ഷണചര്യകളാണ് നമ്മുെട സ്വാസ്ഥ്യം കെടുത്തുന്നെതന്ന അവേബാധം ഒാേരാ മലയാളിക്കും ഉണ്ടാവണം. മാറണം, ഈ വികലമായ ജീവിതവീക്ഷണം. രോഗം മൂർച്ഛിക്കുേമ്പാൾ ജീവൻ രക്ഷിക്കാൻ അത്യാധുനിക ചികിേത്സാപകരണങ്ങളുണ്ടല്ലോ എന്ന ചിന്തയ്ക്കു പകരം രോഗം വരാതിരിക്കാനുള്ള ്രകിയാത്മക ജീവിതൈശലി സ്വായത്തമാക്കണം. അതിനുള്ളപ്രായോഗിക നിർദ്ദേശങ്ങൾ അതീവ ലളിതമായി അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.ഡോ. കെ. രാജശേഖരൻ നായരുടെ അവതാരിക

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

ഹൃദയം 101 ചോദ്യങ്ങളും 101 ഉത്തരങ്ങളും- ഡോ. റഹീനാ ഖാദര്‍ ഹൃദ്രോഗത്തിനുള്ള Textകാരണങ്ങൾ ? ഹൃദയസുഹൃത്തായ ഭക്ഷ്യ വസ്തുക്കൾ ഏതൊക്കെയാണ്? ഹൃദ്രോഗിക്ക് ചെയ്യാവുന്ന വ്യായാമമുറകൾ ഏതെല്ലാം? പാരമ്പര്യം ഹൃദ്രോഗബാധയെ നിയന്ത്രിക്കുന്നുണ്ടോ? എന്നിങ്ങനെ ഹൃദയവും ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഡോ. റഹീനാ ഖാദർ ഉത്തരം നല്കുന്നു.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

Textഹൃദയാരോഗ്യം, ഗോപിനാഥപിള്ള  ഹൃദയത്തിനും ആരോഗ്യമുണ്ടെന്നും അത് പരിപോക്ഷിപ്പിക്കപ്പെടേണ്ടതാണെന്നും ഈ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

ഹൃദ്രോഗചികിത്സ: പുതിയ കണ്ടെത്തലുകളിലൂടെ, ഡോ ജോര്‍ജ് Textതയ്യില്‍  കേരളത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നായി വളർന്നുകൊണ്ടിരിക്കുന്ന ഹൃദ്രോഗത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചംവീശുന്ന വിലമതിക്കാനാവാത്ത കൃതി. വ്യായാമം എപ്രകാരമാണ് ചെയ്യേണ്ടത്, മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ, സന്തോഷത്തോടെയുള്ള ജീവിതത്തിന്റെ പ്രാധാന്യം, അന്തരീക്ഷമലിനീകരണത്തിലൂടെയുള്ള രോഗ സാദ്ധ്യതകൾ തുടങ്ങിയ പൊതുജനാരോഗ്യവിഷയങ്ങൾ വിവിധ അദ്ധ്യായങ്ങളിലായി വിശദീകരിക്കുന്നു. അതോടൊപ്പം സ്വയം ലയിച്ചില്ലാതാകുന്ന സ്റ്റെന്റുകൾ, ഹൃദ്രോഗം തടയാനുള്ള ജനിതകവാക്‌സിൻ, തളർന്ന ഹൃദയത്തിനുള്ള പ്ലാസ്റ്റർ ചികിത്സ, കാർഡിയാക് ഷോക്ക് വേവ് തെറാപ്പി, നൂതന ഹൃദ്രോഗസൂചകങ്ങൾ തുടങ്ങി ഹൃദ്രോഗചികിത്സയിലെ ആധുനികപ്രവ്രണതകളും ഡോ. ജോർജ് തയ്യിൽ പരിചയപ്പെടുത്തുന്നു. ഓരോ വീട്ടിലും സൂക്ഷിക്കേണ്ട അമൂല്യഗ്രന്ഥം.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

Textഹൃദയാഘാതം പ്രതിരോധവും ചികിത്സയും, ഡോ വി ജയറാം ആധുനിക ലോക സാഹചര്യങ്ങളില്‍ സര്‍വ്വ സാധാരണമായി മാറിയിരിക്കുന്ന ഹൃദയാഘാതത്തെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നും ഹൃദയാഘാതത്തിനുള്ള ചികില്‍സകള്‍ എന്തെല്ലാമാണെന്നും വിശദീകരിക്കുന്ന പുസ്തകം.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പ്രമേഹം അപകടപരമായ രോഗം- ഡോ ജോണി ജെ കണ്ണമ്പിള്ളി

പ്രമേഹം ഇന്ന് വർദ്ധിച്ച് വരുന്നൊരു സാമൂഹിക വിപത്താണ്. നിശബ്ദനായ Textകൊലയാളി രോഗം പ്രായഭേദമെന്യേ ഒരു ജനതയെ മുഴുവൻ രോഗഗ്രസ്ഥമാക്കുകയാണ്.ഈ രോഗത്തിന്റെ ഭവിഷ്യത്തുക്കളെ തടയിടാനും ഫലപ്രദവും നൂതനവുമായ ചികിത്സാരീതികളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ. സങ്കീർണ്ണമായ നിരവധി രോഗങ്ങൾക്കു കാരണമാവുന്ന രോഗാവസ്ഥയാണ് പ്രമേഹം.ലോകത്ത് ഓരോ ഏഴ് സെക്കന്റിലും ഒരാൾ പ്രമേഹത്തിന്റെ ഗുരുതരമായ അനന്തരഫലത്താൽ മരിക്കുന്നുവെന്നാണ് ഡയബറ്റിക് ഫെഡറേഷന്റെ കണക്കുകൾ കാണിക്കുന്നത്. നമ്മുടെ സമൂഹം പുതിയ ഊർജ്ജത്തോടെ കുതിച്ചു പായാൻ തയ്യാറെടുക്കുമ്പോൾ പകുതിയിലേറെ വരുന്ന ജനസംഖ്യ പ്രമേഹരോഗത്തിന്റെ നരകയാതനകളിൽപ്പെട്ട് വലയുന്നത് ആരും അറിയാതെപോകുകയാണ്. ജനതയെ പിറകിലേക്ക് പിടിച്ചു വലിക്കുന്ന ഈ രോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുസമൂഹത്തിനും രോഗികൾക്കും നൽകുന്ന മുന്നറിയിപ്പാണ് ഈ പുസ്തകം.
Textഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ്- ശില്പ ഷെട്ടി, ല്യൂക്ക് കൂട്ടീന്യോ ഭക്ഷണക്രമീകരണത്തെപ്പറ്റിയും ആരോഗ്യപ രിപാലനത്തെപ്പറ്റിയും ആശങ്കപ്പെടുന്ന ഏതൊരു സാധാരണക്കാരനും ആദ്യമെത്തിച്ചേരുന്നത് പാശ്ചാത്യശൈലി അനുകരണത്തിലാണ്. എന്നാല്‍ നമ്മുടെ പരമ്പരാഗത ഭക്ഷണശൈലികള്‍ നിലനിര്‍ത്തിക്കൊ്യുുതന്നെ ആരോഗ്യപരിപാലനം സാധ്യമാണെന്ന് പ്രശസ്ത ബോളിവുഡ് സിനിമാതാരം ശില്പ ഷെട്ടിയും ഭക്ഷണനിയന്ത്രണ വിദഗ്ധന്‍ ല്യൂക്ക് കൂട്ടീന്യോയും ചേര്‍ന്ന് തയ്യാറാക്കിയ ദി ശില്പ ഷെട്ടി കുന്ദ്ര, ല്യൂക്ക് കൂട്ടീന്യോ.ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് എന്ന പുസ്തകത്തില്‍ അവകാശപ്പെടുന്നു. ഇന്ത്യയില്‍ ലഭ്യമാകുന്ന പോഷകസമ്പുഷ്ടമായ ധാന്യവിളകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ആരോഗ്യപരിപാലനം സാധ്യമാണെന്നും, ഇന്ത്യന്‍ ഭക്ഷണത്തിന്റെ പല വിഭവങ്ങളെ വിശദമായി പ്രതിപാദിക്കുന്നതിനോടൊപ്പം ശരീരത്തിലെ കൊഴുപ്പ്എപ്രകാരം ഇല്ലാതാക്കാം എന്നും ഈ ഗ്രന്ഥം വിശദീകരിക്കുന്നു.
ഹാര്‍ട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം- ഡോ ജോര്‍ജ് തയ്യില്‍ ”ഹാര്‍ട്ടറ്റാക്കിനെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നതാണ് ഈ Textപുസ്തകം. ഹൃദ്രോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ആപത്കരമായത് ഹാര്‍ട്ട റ്റാക്കുതന്നെ. മലയാളികള്‍ ഏറ്റവും പേടിയോടെ നോക്കിക്കാണുന്ന രോഗങ്ങളിലൊന്നുകൂടിയാണ് ഇത്. ഹാര്‍ട്ടറ്റാക്കിനെക്കുറിച്ചുള്ള ഈ ഭയം അകറ്റു കയാണ് ഡോ. ജോര്‍ജ് തയ്യിലിന്റെ മുഖ്യലക്ഷ്യം.ഹാര്‍ട്ടറ്റാക്കിനെ ഭയപ്പെടാതെ എങ്ങനെ ജീവിക്കാം എന്നാണ് പുസ്തകത്തിന്റെ തലക്കെട്ടുതന്നെ.56 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമായി ഹൃദ്രോഗങ്ങളെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും പരിഹരിക്കത്തക്ക വിധത്തിലാണ് ക്രമീകരണം. ചോദ്യോത്തരങ്ങളുടെ രൂപത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് പ്രതിപാദ്യവിഷയത്തെക്കുറിച്ച് വിശദീകരിക്കുന്ന രീതി.അന്താരാഷ്ട്ര നിലവാരത്തിലുള്ള 200-ഓളം പഠനങ്ങള്‍ ക്രോഡീകരിച്ചാണ് ഡോ. തയ്യില്‍ ഈ പുസ്തകം രചിച്ചിട്ടുള്ളത്. അത്രയും വിപുലമായ ഒരു പഠനം നടത്തി അതിന്റെ സദ്ഫലം വായനക്കാര്‍ക്കുപകര്‍ന്നു നല്‍കാനുള്ള ഗ്രന്ഥകാരന്റെ ശ്രമം തികച്ചും അഭിനന്ദനാര്‍ഹമാണ്. ഹൃദ്രോഗനിര്‍ണ്ണയ പരിശോധനകള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്്ഈ ഗ്രന്ഥത്തില്‍. ഹാര്‍ട്ടറ്റാക്കിനെ പേടിക്കാതെ ജീവിക്കാന്‍ വേണ്ട എല്ലാ വിവരങ്ങളും ഏറ്റവും ലളിതമായും സമഗ്രമായും ആധികാരികമായും ഇതില്‍ വിവരിക്കുന്നു.”

Textസ്ത്രീകളും ഹൃദ്രോഗവും – ഡോ ജോര്‍ജ് തയ്യില്‍സ്ത്രീകളിലെ ഹൃദ്രോഗത്തേക്കുറിച്ചുള്ള ഗഹനമായ പഠനം.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

 

 

Comments are closed.