DCBOOKS
Malayalam News Literature Website

10-ാമത് ബഷീര്‍ അവാര്‍ഡ് സമര്‍പ്പണം ജനുവരി 21ന്

 

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 10-ാമത് ബഷീര്‍ അവാര്‍ഡ് സമര്‍പ്പണവും ബഷീര്‍ സ്മാരകപ്രഭാഷണവും 2018 ജനുവരി 21 ന് തലയോലപ്പറമ്പില്‍ നടക്കും. പ്രശസ്ത കവി സെബാസ്റ്റ്യന്റെ പ്രതിശരീരം എന്ന കവിതാസമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ബെന്ന്യാമിനാണ് അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിക്കുന്നത്. 25000 രൂപയും പ്രശസ്തിപത്രവും സി.എന്‍. കരുണാകരന്‍ രൂപകല്‍പ്പന ചെയ്ത ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

21 ന് വൈകുന്നേരം നാലുമണിയ്ക്ക് ആയാംകുടി പ്രവീണ്‍കുമാറും റീനാ പ്രവീണും അവതരിപ്പിക്കുന്ന സംഗീത നിമിഴങ്ങള്‍ പരിപാടിയെ തുടര്‍ന്ന് അവാര്‍ഡ് സമര്‍പ്പണം നടക്കും. ബഷീര്‍ സ്മാരകട്രസ്റ്റിന്റെ ചെയര്‍മാന്‍ അഡ്വ: പി.കെ. ഹരികുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന അവാര്‍ഡ് സമര്‍പ്പണത്തിന് സ്വാഗതം ആശംസിക്കുന്നത് ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമനാണ്. പ്രശസ്ത നോവലിസ്റ്റ് ബെന്ന്യാമിന്‍ ബഷീര്‍ അവാര്‍ഡ് സമര്‍പ്പണവും ബഷീര്‍ സ്മാരകപ്രഭാഷണവും നടത്തും.

ശേഷം പുസ്തക പ്രസാധന രംഗത്തെ കേരളത്തിലെ ആദ്യത്തെ കൂട്ടായ്മയായ തൃശൂര്‍ സമത പ്രസിദ്ധീകരിക്കുന്ന ബംഗഗരിമ ബംഗളി ചെറുകഥയിലെ മലയാളപകര്‍ച്ചകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. തുടര്‍ന്ന് കവി സെബാസ്റ്റ്യന്‍ മറുപടി പ്രസംഗം നടത്തും. നിരവധി മഹനീയ വ്യക്തിത്വങ്ങള്‍ ബഷീര്‍ അവാര്‍ഡ് സമര്‍പ്പണത്തിന്റെ ഭാഗമാകും. ഡി സി ബുക്‌സ് സി ഇ ഒ രവി ഡി സി, പ്രൊഫ. ടി.എ. ഉഷാകുമാരി, ഡോ. വി.കെ ജോസ്, സുഭാഷ് പുഞ്ചക്കോട്ടില്‍ എന്നിവര്‍ ചടങ്ങില്‍ സാന്നിദ്ധ്യമറിയിക്കും. കൃതജ്ഞത രേഖപ്പെടുത്തുന്നത് ടി.എന്‍. രമേശനാണ്.

 

 

Comments are closed.