DCBOOKS
Malayalam News Literature Website

സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരാകുന്നു

പത്തുവര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷം ബാറ്റ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരാകുന്നു. ഈ മാസം അവസാനത്തോടെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്ന് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 16-ന് ഏറ്റവും അടുത്ത ബന്ധുക്കളുടെയും ഉറ്റസുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഹൈദരാബാദില്‍ വെച്ചായിരിക്കും വിവാഹം. ഡിസംബര്‍ 21-ന് അതിഥികള്‍ക്കായി വിവാഹസത്കാരവും സംഘടിപ്പിച്ചിട്ടുണ്ട്.

2005 മുതല്‍ സൈനയും കശ്യപും ഹൈദരാബാദിലുള്ള പുല്ലേല ഗോപീചന്ദിന്റെ അക്കാദമിയിലാണ് പരിശീലനം നേടുന്നത്. ഒളിംപിക്‌സില്‍ വെങ്കലവും ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുള്ള താരമാണ് ഇരുപത്തിയെട്ടുകാരിയായ സൈന. 2013-ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്തെത്തിയിട്ടുള്ള പി. കശ്യപ് 2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണവും നേടിയിട്ടുണ്ട്.

Comments are closed.