DCBOOKS
Malayalam News Literature Website

അഴീക്കോട് സ്മാരക പുരസ്‌കാരം എം.എന്‍.കാരശ്ശേരിക്ക്

ആലപ്പുഴ: ഡോ.സുകുമാര്‍ അഴീക്കോട് വിചാരവേദി ഏര്‍പ്പെടുത്തിയ സാമൂഹിക വിമര്‍ശകനുള്ള പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ എം.എന്‍.കാരശ്ശേരിക്ക്. 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 24-ന് തോട്ടപ്പള്ളിയില്‍ നടക്കുന്ന അഴീക്കോട് അനുസ്മരണത്തില്‍ പ്രശസ്ത നോവലിസ്റ്റ് കെ.എല്‍. മോഹനവര്‍മ്മ സമ്മാനിക്കും. പ്രസംഗ-ഉപന്യാസ മത്സര വിജയികള്‍ക്ക് ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Comments are closed.