DCBOOKS
Malayalam News Literature Website

കുടിയേറ്റ ഗ്രാമത്തിലെ മനുഷ്യായുസ്സുകളുടെ കഥ

Aayussinte Pusthakam

സി.വി. ബാലകൃഷ്ണന്റെആയുസ്സിന്റെ പുസ്തകം’ എന്ന നോവലിന് ജി. സുരേഷ് എഴുതിയ വായനാനുഭവം.

മനുഷ്യൻ ആയി ജനിച്ചവരുടെസ്വന്തം വിധിക്കും അവർ ജീവിക്കുന്ന സമൂഹത്തിന്റെ നിയമങ്ങൾക്കും കീഴ് വഴക്കങ്ങൾക്കുംഅവരുടെ എല്ലാ വികാരങ്ങളെയും മൂടിവെക്കാനും നിഷേധിക്കാനും കഴിയില്ല .. അതെല്ലാം പൊട്ടിച്ചു തകർത്തു അവരുടെ വികാരങ്ങൾ ചിലപ്പോൾ പുറത്തോട്ട് വരും.. അപ്പോൾ അതിൽ ശരിയേത് തെറ്റ് ഏതു എന്ന് നമ്മൾ വീണ്ടും ചിന്തിക്കേണ്ടി വരും..ഈ കൃതി വായിക്കുമ്പോൾ ഈ ചിന്ത യാണ് മനസ്സിലേക്ക് വരുന്നത്.. .. . കുട്ടികളുടെ ഏകാന്തതയും അരിക്ഷിതത്വവും ലൈഗികമായ പാപ ബോധവും യോഹന്നാന്റെ ജീവിതത്തിലൂടെ ഈ നോവലിൽ വരച്ചു കാണിക്കുന്നു. ഒരു മാറാ രോഗിയെ വിവാഹം ചെയ്തു ‘എന്റെ വ്യസനം പോലെ മറ്റൊരു വ്യസനം ഇല്ല ‘എന്ന് കരുതി ജീവിക്കേണ്ടി വരുന്ന സാറാ തന്റെ ഭർത്താ വിന്റെ മരണ ശേഷം എങ്ങിനെ ജീവിക്കണം എന്ന് സ്വയം ചിന്തിക്കുകയും സമൂഹത്തിന്റെ പൊതു ചിന്തകൾക്കൊപ്പം പോകാതിരിക്കുകയും ചെയുന്നു.

Textപൗരോഹിത്യ ജീവിതം ഇഷ്ടപെട്ടവൾക്കായി വേണ്ടെന്നു വെയ്ക്കുന്ന കൊച്ചച്ചൻ മാത്യുവിനും തന്റെ ചെയ്തികൾ ക്ക് വ്യക്തമായ ന്യായീകരണം ഉണ്ട്…. ഒരു ദുർബലനിമിഷത്തിൽ ഉണ്ടായ വികാര തള്ളിച്ചയിൽ റാഹേൽ എന്ന എന്ന കൊച്ചു പെണ്ണിനോട് ചെയ്ത ചെയ്തുപോയ കൊള്ളരുതായ്മ യുടെ പേരിൽ പൗലോ തനിക്ക് വിധിക്കുന്ന ശിക്ഷ, അതിന് മുൻപ് അനുഭവിക്കുന്ന ആത്മസംഘർഷം.. അങ്ങിനെ അങ്ങിനെ നിരവധി കഥാപാത്ര ങ്ങളും സന്ദര്ഭങ്ങളും.

ഉത്തരകേരളത്തിലെ കുടിയേറ്റ ജീവിതത്തെ കുറച്ചു പലഭാഗങ്ങളിലും ഈ നോവലിൽ പറയുന്നുണ്ടെങ്കിലും കുടിയേറ്റ ജീവിതമല്ല ഇതിലെ പൂർണം പ്രമേയം. അവിടെ ജീവിക്കുന്ന സാധരണ മനുഷ്യരുടെ കാമനകളും വികാരങ്ങൾക്കും ആണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്. ഈ വികാര വിചാരങ്ങൾ അവരുടെ മാത്രം അല്ല. മനുഷ്യൻ ആയി ജീവിക്കുന്ന എല്ലാവരുടേതുമാണ്.. മനുഷ്യൻ ഉള്ളവരെ അവരുടെ മനസ്സിൽ ഉണ്ടാവുന്ന സ്വപ്‌നങ്ങൾ. അതാണ് കവിത പോലെ സുന്ദരമായ ആയുസ്സിന്റെ പുസ്തകം.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

Comments are closed.