DCBOOKS
Malayalam News Literature Website

ജൂലൈ നാല് മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്

തിരുവനന്തപുരം: നിരക്കു വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ജൂലൈ നാല് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. പത്തു ലക്ഷത്തോളം വരുന്ന ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംയുക്തസമര സമിതി കണ്‍വീനര്‍ കെ.വി. ഹരിദാസ് പറഞ്ഞു.

2014-ലാണ് ഓട്ടോ ടാക്‌സി നിരക്ക് സര്‍ക്കാര്‍ പരിഷ്‌ക്കരിച്ചത്. ഇതിനു ശേഷം നിരവധി തവണ ഇന്ധനവില ഉയര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ തൊഴില്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് സംയുക്തസമര സമിതി ഭാരവാഹികള്‍ അറിയിച്ചു.

ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് അഡ്വാന്‍സ് റോഡ് ടാക്‌സ് അടയ്ക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കുക, ലീഗല്‍ മെട്രോളജി വകുപ്പിന്റെ പിഴ കുറയ്ക്കുക, ക്ഷേമനിധിയിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ടെമ്പോ, ട്രാവലറുകള്‍, ഗുഡ്‌സ് ഓട്ടോറിക്ഷ, ജീപ്പുകള്‍ തുടങ്ങി ചെറുകിട വാഹനങ്ങളെല്ലാം പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ സമരത്തിനുണ്ട്.

Comments are closed.