DCBOOKS
Malayalam News Literature Website

എന്നില്‍ ഇത്ര ശ്രദ്ധ എന്തുകൊണ്ടെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു, ഞാന്‍ പ്രതിനിധീകരിക്കുന്ന എന്തുകാര്യമാണ് ഇത്ര വലിയ ഭീഷണിയാകുന്നത്?

 

Assata Shakur

അമേരിക്ക തിരയുന്ന കൊടുകുറ്റവാളിയായ അസ്സാറ്റ ഷാക്കുറിന്റെ ആത്മകഥ. കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെയും ബ്ലാക്ക് ലിറേഷന്‍ ആര്‍മിയുടെയും മുന്നണിപ്പോരാളിയായിരുന്നു അസ്സാറ്റ. പൊലിസിന്റെ ഭരണവര്‍ഗ്ഗത്തിന്റെയും വിവേചനങ്ങള്‍ക്കെതിരെ ആയുധമെടുത്ത അസാറ്റയുടെ രക്തരൂക്ഷിതമായ പോരാട്ട കഥ ചരിത്രത്തില്‍ ഇടംനേടി. എഫ്.ബി.ഐ പട്ടികയില്‍ വരുന്ന ആദ്യ സ്ത്രീയാണ് അസ്സാറ്റ. എഫ്.ബി.ഐ ഉള്‍പ്പടുത്തുന്ന സ്വദേശിയായ രണ്ടാമത്തെയാളും അസ്സാറ്റയാണ്.

അസ്സാറ്റയുടെ ‘ആത്മകഥ’ ഇപ്പോള്‍ മലയാളത്തില്‍ ഇ-ബുക്കായും അല്ലാതെയും വായനക്കാര്‍ക്ക് ലഭ്യമാണ്. പുസ്തകത്തിന്റെ ആദ്യ പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

അസ്സാറ്റയുടെ ആത്മകഥ ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

പുസ്തകത്തിന് ആഞ്‌ജെല വൈ. ഡേവിസ് എഴുതിയ ആമുഖത്തില്‍ നിന്നും

1970കളില്‍ പോലീസിനുണ്ടായിരുന്ന രാഷ്ട്രീയ ഭാഗധേയം എന്തെന്നും ഇന്നത്തെ പോലീസ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള വംശീയ പാര്‍ശ്വദര്‍ശനമെന്തെന്ന് മനസ്സിലാക്കാനും അസ്സാറ്റ ഷാക്കുറിന്റെ ആത്മകഥ വായിക്കുന്നവര്‍ക്ക് സഹായകരമാകും എന്നതിനാലാണ് ഞാന്‍ ഈ സംഭവം ഇത്രയും വിശദമായി ഇവിടെ പറഞ്ഞത്. ഇന്ന് കുറ്റകൃത്യങ്ങള്‍ക്കുമേല്‍ നിലനില്‍ക്കുന്ന അദൃശ്യമായ മാനസിക പരിഭ്രാന്തികളും അവയെ വംശീയ കുറ്റകൃത്യങ്ങളായി സംഘടിതമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള ചരിത്രവീക്ഷണങ്ങള്‍ ആവശ്യമാണ്. സമുദായാംഗങ്ങളുടെ ഒന്നാകെയും കൂട്ടത്തോടെയുമുള്ള അറസ്റ്റും തുറുങ്കിലടയ്ക്കലും ഇത്തരത്തിലുള്ള സംഘടിതശ്രമങ്ങളുടെ ഭാഗമാണ്. ഇതു മതിയാകാതെ വരുന്നു എന്ന മട്ടില്‍, ഇത്തരം പരിഹാരനടപടി ക്രമങ്ങള്‍ സമൂഹ ക്ഷേമത്തിനാവശ്യമായ സുരക്ഷാവലയങ്ങളാണെന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
റിച്ചാര്‍ഡ് നിക്‌സണ്‍ 1970കളില്‍ ”ക്രമസമാധാനം” എന്ന മുദ്രാവാക്യമുയര്‍ത്തിയപ്പോള്‍, അത് ഭാഗികമായെങ്കിലും കറുത്തവരുടെ വിമോചനപ്രസ്ഥാനങ്ങളെ അവമതിക്കാനും പോലീസ്, കോടതികള്‍, ജയിലുകള്‍ എന്നിവയെ ഈ പ്രസ്ഥാനത്തിന്റെയും അക്കാലത്തെ മറ്റ് പരിഷ്‌കരണവാദി പ്രസ്ഥാനങ്ങളുടെയും പ്രധാന പ്രവര്‍ത്തകര്‍ക്കെതിരേ വിന്യസിക്കാനുമായിട്ടാണ് ഉപയോഗിക്കപ്പെട്ടത്. ഇന്ന്, കുറ്റകൃത്യങ്ങള്‍ കുറഞ്ഞതും ജയിലിലെ വ്യവസായ സമുച്ചയങ്ങള്‍ സംയോജിപ്പിച്ചതും സാമ്പത്തികരംഗത്തെ തടവിലാക്കുന്ന അവസ്ഥയുണ്ടായി. ഇതിന്റെ ഫലമായി രണ്ട് ദശലക്ഷം ജനങ്ങള്‍ ഐക്യ അമേരിക്കന്‍ നാടുകളിലെമ്പാടുനിന്നും അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഈ പ്രത്യയശാസ്ത്രപരമായ പശ്ചാത്തലത്തിലാണ് രാഷ്ട്രീയതടവുകാരായ അസ്സാറ്റ ഷാക്കുര്‍, മൂമിയ അബു-ജമാല്‍, ലിയോണാര്‍ഡ് പെല്‍റ്റിയര്‍ എന്നിവരെയെല്ലാം, ജനകീയ രാഷ്ട്രീയചര്‍ച്ചകളില്‍ വധശിക്ഷയ്ക്ക് വിധേയമാക്കേണ്ടതോ അല്ലെങ്കില്‍ അവരുടെ ശേഷിച്ച ജീവിതം തുറുങ്കില്‍ കഴിയേണ്ടവരോ ആണെന്നു വാദിക്കപ്പെടുന്നത്.

1990കളിലെ അവസാനകാലങ്ങളില്‍, അസ്സാറ്റ ഷാക്കുറിനെതിരേ തിരിച്ചു വിട്ട വംശീയ ഉന്മാദം പുനര്‍ജ്ജീവിപ്പിക്കുകയുണ്ടായി. അതിനായി ന്യൂ ജെഴ്‌സി പോലീസ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ആദ്യ ക്യൂബ സന്ദര്‍ശനത്തില്‍, ഫിഡല്‍ കാസ്‌ട്രോയ്ക്കുമേല്‍ മാര്‍പ്പാപ്പയെ ഉപയോഗിച്ച് അസ്സാറ്റയെ കൈമാറാനുള്ള ശ്രമം നടത്തി, സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചു. ഇതുമാത്രം പോരാ എന്ന മട്ടില്‍, ന്യൂജഴ്‌സിയിലെ ഗവര്‍ണര്‍ ക്രിസ്റ്റീന ടോഡ് വിറ്റ്മാന്‍, അസ്സാറ്റയെ തിരിച്ചെത്തിക്കുന്നതിന് 50,000 ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്തു. ഇതു പിന്നീട് ഇരട്ടിയാക്കി. ക്യൂബയോട് അസ്സാറ്റ എന്ന കുറ്റവാളിയെ കൈമാറ്റം ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഒരു ബില്‍തന്നെ പാസ്സാക്കി.

അസ്സാറ്റയുടെ ആത്മകഥ ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Textമാര്‍പ്പാപ്പയ്ക്കുള്ള തുറന്ന കത്തില്‍, നമ്മെയെല്ലാം ബന്ധിക്കുന്ന ഒരു ചോദ്യം അസ്സാറ്റ ചോദിക്കുകയുണ്ടായി. ”എന്നില്‍ ഇത്ര ശ്രദ്ധ എന്തുകൊണ്ടെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.ഞാന്‍ പ്രതിനിധീകരിക്കുന്ന എന്തുകാര്യമാണ് ഇത്ര വലിയ ഭീഷണിയാകുന്നത്?” അവരുടെ ഈ ചോദ്യത്തെക്കുറിച്ച് ഗൗരവത്തോടെ പര്യാലോചിക്കാന്‍ നമ്മളെല്ലാം തയ്യാറാകണം. 1970കളില്‍ അവരെ എന്തുകൊണ്ട് സര്‍ക്കാരും പൊതു മാധ്യമങ്ങളും ഒരു സമ്പൂര്‍ണ്ണ ശത്രുവായി നോക്കിക്കാണാന്‍ തുടങ്ങി? അവര്‍ പിന്നീട് നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഗവര്‍ണര്‍മാരുടെയും കോണ്‍ഗ്രസ്സിന്റെയും പോലീസിന്റെയും ഏക ലക്ഷ്യമായി മാറുന്നതെന്തുകൊണ്ട്?

1970കളില്‍ എഫ് ബി ഐയുടെ ഔദ്യോഗിക കുറ്റവാളിയായി സംശയിക്കുന്നു എന്ന പോസ്റ്ററുകളിലും ജനകീയ മാധ്യമങ്ങളിലും അസ്സാറ്റ ഷാക്കുറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. കറുത്ത വര്‍ഗ്ഗക്കാരുടെ വിമോചന പ്രസ്ഥാനങ്ങളുടെ തീവ്രവാദ പ്രചോദനങ്ങള്‍ക്കു തെളിവെന്ന മട്ടിലായിരുന്നു ഈ പ്രചരണപരിപാടികള്‍. കറുത്ത വര്‍ഗ്ഗക്കാരായ തീവ്രവാദികളെ രാഷ്ട്രത്തിന്റെ ശത്രുക്കളായാണു ചിത്രീകരിക്കപ്പെട്ടിരുന്നത്. ഇന്നു ചിന്തിക്കാന്‍പോലുമാകാത്ത വിധത്തിലാണ് അസ്സാറ്റയ്ക്ക് അവര്‍ രാക്ഷസീയരൂപം സമ്മാനിച്ചത്. ഇതു കൂടുതല്‍ രാഷ്ട്രീയ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുന്നതിന് അവരെ സഹായിച്ചു. അവരില്‍ പലരും ഇന്നും തുറുങ്കിനകത്തുതന്നെയാണ്.

അസ്സാറ്റയുടെ ആത്മകഥ ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞ്, ഇപ്പോഴും അസ്സാറ്റയെ ഒരു ശത്രുവായി ചിത്രീകരിച്ചു പുനനിര്‍മ്മിക്കപ്പെടുന്നത് കൂടുതല്‍ വിനാശകാരരൂപത്തിലാണ്. ഇപ്പോള്‍ അവരുടെ മൂലപ്രകൃതത്തിലുണ്ടായിരുന്ന രാഷ്ട്രീയ പശ്ചാത്തലം നീക്കംചെയ്യപ്പെട്ടിരിക്കുന്നു. അവരെ ഒരു കുറ്റവാളി എന്ന നിലയില്‍മാത്രം ചിത്രീകരിക്കുന്നു. ഒരു ബാങ്ക് കൊള്ളക്കാരി, ഒരു കൊലപാതകി എന്ന നിലയില്‍. അവരില്‍ ഇങ്ങനെ ഒരു രൂപമാറ്റം വരുത്തുന്നത്, തുറുങ്ക് എന്ന വ്യവസായസഞ്ചയത്തിന്റെ സംയോജനത്തെ ന്യായീകരിക്കുന്നതിനുവേണ്ടിക്കൂടിയാണ്. ”ഈ വ്യവസ്ഥ പൊതുജനങ്ങളുടെ നികുതിപ്പണം സ്വകാര്യ കോര്‍പറേറ്റുകള്‍ക്കു ലാഭമുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രമല്ല, ആധുനിക നവീകരണ മുതലാളിത്ത വ്യവസ്ഥയുടെ ഒരു ഘടകമായി മാറുകയും ചെയ്തിരിക്കുന്നു” എന്നാണ് അസ്സാറ്റ ഇതിനെ വിവരിക്കുന്നത്. ”ആദ്യത്തേത് സമൂഹത്തില്‍ വിപ്ലവകരമായും എതിര്‍പ്പിന്റെ സ്വരത്തോടെയും പ്രതികരിക്കുന്ന വിഭാഗങ്ങളിലെ ഒരു വലിയ വിഭാഗത്തെ നിഷ്‌ക്രിയമാക്കുന്നതിനോടൊപ്പം, അതിരുകടന്ന ചൂഷണമുള്ള ഒരു വ്യവസ്ഥിതിയെ നിലനിര്‍ത്തുകയും ചെയ്യുന്നു.വെളുത്തവര്‍ മേല്‍നോട്ടം വഹിക്കുന്ന ഈ വ്യവസ്ഥയില്‍ പ്രധാനമായും കറുത്തവരും ലാറ്റിനോ വിഭാഗത്തില്‍ പെട്ടവരുമാണ് തുറുങ്കിലടയ്ക്കപ്പെടുന്നത്.” ഇങ്ങനെ രണ്ട് ലക്ഷ്യങ്ങളാണിതിലുള്ളത് എന്നും അസ്സാറ്റ നിരീക്ഷിക്കുന്നുണ്ട്.

മുകളില്‍ പറഞ്ഞ ഉദ്ധരണി വെളിപ്പെടുത്തുന്നതുപോലെ, അസ്സാറ്റ സമാകാലീന വിപ്ലവ രാഷ്ട്രീയത്തില്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും ഐക്യ അമേരിക്കന്‍ നാടുകളുടെ കാര്യത്തില്‍. ജയിലില്‍നിന്ന് രക്ഷപ്പെട്ടതിനുശേഷം അവര്‍ക്ക് ഈ രാജ്യം സന്ദര്‍ശിക്കാനായിട്ടില്ല എന്നത് കണക്കിലെടുക്കാതെയാണിതെന്നോര്‍ക്കണം. ജയിലില്‍നിന്ന് രക്ഷപ്പെട്ട് അവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ക്യൂബയില്‍ താമസമാക്കുകയായിരുന്നു. അവരുടെ അനന്യസാധാരണമായ ആത്മകഥയില്‍, കാലഹരണപ്പെടാന്‍ വിസ്സമ്മതിക്കുന്ന ശത്രുതാപരമായ പ്രതിനിധാനങ്ങളുമായി സാര്‍വ്വജനീനമായി ഒന്നുമില്ല എന്ന് നിങ്ങള്‍ക്കു കാണാനാകും. അവരുടെ അമ്മയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാകാതിരിക്കുക, പേരക്കുട്ടിയെ ഒന്ന് സന്ദര്‍ശിക്കാനാകാതാകുക എന്നതൊക്കെ അവര്‍ക്ക് എത്ര വലിയ നഷ്ടമാണെന്ന് വായനക്കാര്‍തന്നെ ആലോചിക്കുക.അവരുടെ ജീവിതകഥ വായിക്കുമ്പോള്‍, നിങ്ങള്‍ക്ക് അവര്‍ എത്ര കരുണാമയിയായ മനുഷ്യജീവിയാണെന്നു കണ്ടെത്താനാകും. വംശീയ, ഗോത്രരേഖകള്‍ക്കപ്പുറത്തേക്കു നീളുന്നുണ്ട് അവരുടെ ഈ ആര്‍ദ്രചിത്തത എന്നു മനസ്സിലാകും. മാത്രമല്ല ഇത് ജയിലിനകത്തും പുറത്തും കാലങ്ങള്‍ക്കപ്പുറത്തേക്കും നീളുന്നുണ്ട്. അവര്‍ നമ്മളോടെല്ലാവരോടുമായാണു സംസാരിക്കുന്നത്. പ്രത്യേകിച്ചും വളര്‍ന്നുകൊണ്ടിരിക്കുന്ന ജയിലുകളുടെ ആഗോള വലക്കണ്ണികളില്‍ പെട്ട് ഏകാന്തത അനുഭവിക്കുന്നവരോട്.നമ്മുടെ രാഷ്ട്രീയ പദശേഖരങ്ങളില്‍നിന്ന് ശുഭാപ്തിവിശ്വാസം എന്ന ഒന്ന് നേര്‍മ്മ പ്രാപിച്ചുകൊണ്ടിരിക്കുമ്പോള്‍, അവര്‍ നമുക്ക് പ്രചോദനം, പ്രതീക്ഷ എന്നീ അമൂല്യങ്ങളായ സമ്മാനങ്ങള്‍ വച്ചുനീട്ടുന്നു. വാള്‍ട്ടര്‍ ബെഞ്ചമിന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ, അവരുടെ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, നമുക്ക് പ്രതീക്ഷ നല്‍കിയിരിക്കുന്നത്, പ്രതീക്ഷയില്ലാത്തവര്‍ക്കുവേണ്ടി മാത്രമാണ്, എന്നാണ്.

അസ്സാറ്റയുടെ ആത്മകഥ ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

ആഞ്‌ജെല വൈ. ഡേവിസ്
കാലിഫോര്‍ണിയ സര്‍വകലാശാല, സാന്റക്രുസ്
മാര്‍ച്ച് 2000

Comments are closed.