DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ( 2018 മാര്‍ച്ച് 4 മുതല്‍ 10 വരെ)

അശ്വതി
ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് ഉടനെ അതു തുടരുവാന്‍ സാധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ അസുലഭമായ നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഐ.ടി. മേഖലയിലുള്ളവര്‍ക്കും വിശ്വസനീയമായ നേട്ടങ്ങള്‍ക്ക് വഴിതുറക്കുന്നതായി കാണുന്നു.

ഭരണി
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍ അനുകൂലമായി വരും. തൊഴില്‍രംഗത്ത് ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും സാധിക്കും. ഏറെക്കാലമായി ചിന്തിക്കുന്ന ലക്ഷ്യങ്ങള്‍ പലതും ഈ മാസം സാധ്യമായിത്തീരുന്നതാണ്.

കാര്‍ത്തിക
പൊതുവെ ഗുണ ദോഷ സമ്മിശ്രമായ ഒരു കാലഘട്ടമാണുള്ളത്. തൊഴില്‍രംഗത്ത് ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ കര്‍മ്മമേഖലയില്‍ പ്രവേശിക്കുന്നതിനു സാധിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍ അനുകൂലമായി വന്നുചേരുന്നതാണ്.

രോഹിണി
സമ്പല്‍സമൃദ്ധി കൈവരിക്കുന്നതിനുള്ള വഴികള്‍ അന്വേഷിച്ചാല്‍ അത് പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിനു സാധിക്കും. വിദേശത്തും അന്യദേശത്തുമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് അസുലഭ നേട്ടങ്ങള്‍ പലതും വന്നുചേരുന്നതാണ്. ആരോഗ്യകരമായി കാലം അനുകൂലമാണ്. സന്തോഷാനുഭവങ്ങളുണ്ടാകും.

മകയിരം
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികതാമസിക്കാതെ ഫലംകാണും. സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. ചികിത്സ ഫലിച്ചു തുടങ്ങും. ബന്ധുജനങ്ങളുമായി വിനോദ യാത്രയ്ക്കവസരമുണ്ടാകും. വ്യാപാര വ്യവസായ മേഖലയില്‍ പുരോഗതി ഉണ്ടാകും. വരവും ചെലവും ഒത്തുപോകാന്‍ വിഷമിക്കും.

തിരുവാതിരം
കലാകായിക മത്സരങ്ങള്‍ക്കുള്ള പരിശീലനം തുടങ്ങാന്‍ സാധിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. കക്ഷിരാഷ്ട്രീയ മത്സരത്തില്‍ വിജയം ഉറപ്പാണ്. പ്രത്യുപകാരം ചെയ്യാന്‍ അവസരമുണ്ടാകും. പ്രവര്‍ത്തനനേട്ടം വിലയിരുത്തി പുതിയ കര്‍മ്മമണ്ഡലത്തിന് തുടക്കം കുറിക്കും.

പുണര്‍തം
വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ അശ്രാന്ത പരിശീലനം ആവശ്യമാണ്. ദീര്‍ഘകാലസുരക്ഷയ്ക്ക് ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും. മേലധികാരികളുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും. ഏതു കാര്യത്തിലും ഇക്കാലത്ത് അനുകൂലമായ പരിണാമഘട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.

പൂയം
മുടങ്ങിക്കിടന്ന പദ്ധതികള്‍ പുനരാരംഭിക്കാന്‍ സാധിക്കും. സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ കാര്യങ്ങള്‍ കൃത്യ സമയത്ത് ചെയ്തുതീര്‍ക്കാന്‍ സാധിക്കും. ആത്മവിശ്വാസത്തോടുകൂടി പുതിയ ഉത്തര വാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കും. അന്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതു ഫലപ്രദമാകും.

ആയില്യം
കുടുംബജീവിതത്തില്‍ സമാധാനഅന്തരീക്ഷ സംജാതമാകും. അസുഖങ്ങള്‍ ശരിയായിട്ടുള്ള സമയത്തു ചികിത്സിക്കുന്നതില്‍ ഉദാസീനത വിചാരിക്കരുത്. കര്‍മ്മ മേഖലയില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. ചെലവുകള്‍ വളരെ നിയന്ത്രിക്കണം. ദമ്പതികളുടെ ആഗ്രഹങ്ങള്‍ സഫലമാകും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. നയതന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തി നേടും.

മകം
യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത കാണുന്നു. അനാവശ്യചിന്തകളാല്‍ ആധി വര്‍ധിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനത്തിലെത്തും. വ്യാപാരരംഗത്തുള്ളവര്‍ക്കും, കര്‍ഷകര്‍ക്കും അനുകൂല സമയമാണ്. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും അസാധാരണമായ ഒരു താരകയോഗം കാണുന്നു. ഒരു സൂര്യരാശി പ്രശ്‌നത്തിലൂടെ വസ്തുതകള്‍ അറിഞ്ഞ് വേണ്ടതു ചെയ്യുക.</ു>

പൂരം
പുതിയ വിദ്യ അഭ്യസിച്ചു തുടങ്ങും. നിരവധി കാര്യങ്ങള്‍ നിഷ്‌കര്‍ഷയോടുകൂടി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. വിശേഷപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ദേവാലയദര്‍ശന യോഗമുണ്ട്. ആത്മവിശ്വാസവും, കാര്യനിര്‍വ്വഹണശേഷിയും വര്‍ധിക്കും. സന്താനശ്രേയസ്സുണ്ടാകും.

ഉത്രം
വിദേശയാത്രാതടസ്സത്തിനു സാധുത. കുടുംബ ജീവിതത്തില്‍ ആഹ്ലാദാന്തരീക്ഷം സംജാതമാകും. കലാസാഹിത്യരംഗങ്ങളിലുള്ളവര്‍ക്ക് അംഗീകാര ലഭിക്കും. പങ്കാളിത്ത വ്യാപാരത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്. സുഹൃത്തുക്കളുമായി കലഹത്തിനു സാധ്യത കാണുന്നു. എടുത്തുചാട്ടം നിമിത്തം പല അബദ്ധങ്ങളും ഉണ്ടായേക്കാം.

അത്തം
മുന്‍കോപവും, ധാര്‍ഷ്ട്യപെരുമാറ്റവും ഉപേക്ഷിക്കണം. പുതിയ കര്‍മമേഖലയ്ക്കു തുടക്കം കുറിക്കാന്‍ തീരുമാനമാകും. ധന വിനിമയത്തില്‍ ചതിവു പറ്റാന്‍ സാധുതയുള്ളതിനാല്‍ വളരെ കരുതലോടെ ഇരിക്കുക. നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവൃത്തികള്‍ ലക്ഷ്യപ്രാപ്തി നേടും. അനാവശ്യചിന്തകളെ ഒഴിവാക്കണം.

ചിത്തിര
സുപ്രധാനകാര്യങ്ങള്‍ക്ക് വ്യക്തമായ തീരുമാനമുണ്ടാകും. അഭിപ്രായസ്വാതന്ത്ര്യത്താല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. നിഷ്ഠകള്‍ പാലിക്കുന്നതില്‍ അഭിമാനം തോന്നും. ഭക്ഷ്യവിഷബാധയ്ക്കു സാധുത കാണുന്നതിനാല്‍ വളരെ ജാഗ്രതയോടെയിരിക്കുക. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും.

ചോതി
പ്രതികാരബുദ്ധി ഉപേക്ഷിക്കാന്‍ ആധ്യാത്മികചിന്തകള്‍ ഒരു പരിധി വരെ ഉപകരിക്കും. അന്യദേശവസത്തിനു യോഗം കാണുന്നു. കുടുംബസമേതം മംഗളകര്‍മ ങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. കര്‍മമേഖലയില്‍ സാമ്പത്തികനേട്ടവും, അംഗീകാരവും ലഭിക്കും. സഹോദരതുല്യരായവര്‍ക്ക് രോഗദുരിതത്തിനു സാധ്യത. കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കാന്‍ സാധിക്കും.

വിശാഖം
സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തില്‍ വളരെ ശ്രദ്ധവേണ്ടുന്ന സമയമാണ്. ബന്ധുബലം വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയത്തില്‍ വളരെ സൂക്ഷിക്കണം. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതില്‍ വിജയിക്കും. ഉദ്യോഗത്തില്‍ സ്ഥാനമാറ്റവും സ്ഥാന ക്കയറ്റവും ലഭിക്കും. പൂര്‍വ്വകാല സ്മരണകള്‍ അവിസ്മരണീയമാക്കാന്‍ അവസരമുണ്ടാകും.

അനിഴം
ചെലവുചെയ്യുന്നതില്‍ നിയന്ത്രണം വേണം. പ്രവര്‍ത്തനശൈലിയിലെ മാറ്റ ങ്ങള്‍ അംഗീകാരത്തിനു വഴിയൊരുക്കും. സങ്കുചിത മനോഭാവം ഉപേക്ഷിക്കാന്‍ ഉള്‍പ്രേരണ ഉണ്ടാകും. വീഴ്ചകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം. സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറുന്നതാണ് നല്ലത്. വരവിനേക്കാള്‍ അധികമായി ചെലവുണ്ടാകും. സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും.

തൃക്കേട്ട
സുപ്രധാനമായ ചര്‍ച്ചകളില്‍ വളരെ വ്യക്തമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്നതായിരിക്കണം. ആത്മപ്രശംസ ഒഴിവാക്കണം. ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും. പുതിയ ഭരണസംവിധാനം അവലംബിക്കും. യാത്രകള്‍ ഗുണപ്രദമാകും. ആഢംബരവസ്തുക്കളോടുള്ള ഭ്രമം വര്‍ധിക്കും.

മൂലം
പുതിയ ഉദ്യോഗച്ചുമതലകള്‍ ഏറ്റെടുക്കും. മംഗളവേളയില്‍വച്ച് വിശിഷ്ടവ്യക്തികളെ പരിചയപ്പെടാനവസരമുണ്ടാകും. ദൂരയാത്രയ്ക്ക് അവസരമുണ്ടാകും. വസ്തുതര്‍ക്കം പരിഹരിക്കും. കുടുംബജീവിതത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും.

പൂരാടം
ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. മാര്‍ണ്മതടസ്സങ്ങള്‍ നീങ്ങി സര്‍വ്വകാര്യവിജയം ഉണ്ടാകും. സാമ്പത്തിക കാര്യത്തില്‍ വീഴ്ചകള്‍ സംഭവിക്കാന്‍ സാധ്യത. പ്രയത്‌നങ്ങള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും തക്കഫലം കിട്ടുന്നില്ലെന്ന തോന്നല്‍ ശക്തിപ്പെടും. വിനയത്തോടുകൂടിയ സമീപനം എതിര്‍പ്പുകളെ അതിജീവിക്കുന്നതിനു വഴിയൊരുക്കും.

ഉത്രാടം
പുതിയ കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ഭൂമി വാങ്ങാന്‍ അവസരം ഒത്തുവരും. വാഹന ഉപയോഗത്തില്‍ വളരെ സൂക്ഷിക്കണം. മാതാവിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വര്‍ധിക്കും. വാക്കും, പ്രവൃത്തിയും ഫലപ്രദമാകും. വിജ്ഞാന പ്രദമായ വിഷയങ്ങള്‍ ആര്‍ജ്ജിക്കാനവസരമുണ്ടാകും. സൗമ്യസമീപനത്താല്‍ പല എതിര്‍പ്പുകളും അതിജീവിക്കും.

തിരുവോണം
കര്‍മ്മരംഗത്ത് ശരിയായി ചിന്തിച്ച് നൂതനമായ ആശയങ്ങള്‍ നടപ്പിലാക്കും. സാങ്കേതിക, വിദഗ്ദ്ധ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്, പുതിയ കര്‍മ പദ്ധതികള്‍ തുടങ്ങുന്നതിന് സാധിക്കും. വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. കുടുംബാന്തരീക്ഷത്തില്‍ സമാധാനം നിലനില്‍ക്കും. വാഹനം മാറ്റിവാങ്ങാന്‍ സാധിക്കും.

അവിട്ടം
ആരോഗ്യകാര്യത്തില്‍ അതീവശ്രദ്ധ വേണം. ബന്ധുസമാഗമം ഉണ്ടാകും. സഹോദരസുഹൃത് സഹായം ഉണ്ടാകും. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സൗകര്യമുള്ള ഗൃഹം വാങ്ങാന്‍ തയ്യാറാകും. ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും. അര്‍ഹമായ സ്വത്തു രേഖാപരമായി ലഭിക്കും. ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാകും.

ചതയം
വിവിധങ്ങളായ തൊഴില്‍മേഖലകള്‍ ഏറ്റെടുക്കും. സാഹസപ്രവൃത്തികളില്‍ നിന്നും പിന്മാറുകയാണ് നല്ലത്. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ക്ക് അഹോരാത്രം പ്രയത്‌നം ആവശ്യമായി വരും. ചെയ്യാത്ത കുറ്റത്തിന്, അപരാധം കേള്‍ക്കേണ്ടിവരും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. മാതാപിതാക്കളുടെ ആഗ്രഹം സഫലമാകും.

പൂരുരുട്ടാതി
ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടുന്നതുവഴി പുതിയ ഉദ്യോഗാവസരം വന്നുചേരും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും. ശത്രുതയിലിരുന്നവര്‍ മിത്രങ്ങളായിത്തീരും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ശുഭാപ്തി വിശ്വാസം വര്‍ധിക്കുന്നതിന്റെ പ്രതിഫലനം എല്ലാ മേഖലകളിലും കണ്ടു തുടങ്ങും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം കിട്ടും.

ഉതൃട്ടാതി
ഉദ്ദേശിച്ച സ്ഥാപനത്തില്‍ ഉദ്യോഗം ലഭിക്കും. വ്യാപാരത്തില്‍ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. മഹദ്‌വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാകും. ബൃഹദ് പദ്ധതികള്‍ ഏറ്റെടുക്കും. നിരവിധ കാര്യങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കും. ഭക്ഷ്യവിഷത്തിന്റെ ബാധയേല്‍ക്കാതെ സൂക്ഷിക്കണം.

രേവതി
യാത്രാവേളയില്‍ അലച്ചിലിനു സാധ്യത. ആത്മാര്‍ത്ഥ സുഹൃത്തിനെ രക്ഷിക്കാനിടവരും. വിദേശയാത്രാനുമതി ലഭിക്കും. സ്വദേശത്തുള്ളവ ര്‍ക്കും അന്യദേശത്തു വസിക്കുന്നവര്‍ക്കും ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തികനേട്ടവും ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തികനേട്ടവും ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ ത്തിനുള്ള തടസ്സം നീങ്ങിക്കിട്ടും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ക്കു ശമനമുണ്ടാകും.

Comments are closed.