DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഈ ആഴ്ച (ഫെബ്രുവരി 11 മുതല്‍ 17 വരെ)

അശ്വതി
ജോലിചെയ്യുന്ന സ്ഥാപനത്തിനുവേണ്ടി പല നല്ലകാര്യങ്ങളും ചെയ്യുമെങ്കിലും വേണ്ടവിധത്തില്‍ അംഗീകരിക്കപ്പെടില്ല. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും.. ഗൃഹപ്പണിയില്‍ പാകപ്പിഴകള്‍ കണ്ടെത്തും. വിരുദ്ധശക്തികളുടെ പ്രവര്‍ത്തനം അല്പം ശല്യം ഉണ്ടാക്കും.

ഭരണി
കഠിന പ്രയത്‌നംമൂലം ബാദ്ധ്യകള്‍ മാറ്റിയെടുക്കാന്‍ സാധിക്കും. ഭാര്യ മുഖേന ജീവിത രീതിക്ക് മാറ്റം ഉണ്ടാകും. പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതിനും പുതിയ ജീവിതമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും സാധിക്കും. പ്രോത്സാഹനപരമായ വാര്‍ത്തകള്‍ കേള്‍ക്കാനിട വരും.

കാര്‍ത്തിക
സ്‌നേഹബന്ധങ്ങളും പ്രേമബന്ധങ്ങളും മനസ്സിനെ ബാധിക്കും. ആരോഗ്യപരമായും തൊഴില്‍പരമായും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഉദ്യോഗരംഗത്ത് ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നത് മാനസിക സമ്മര്‍ദ്ദം ഉയര്‍ത്തും. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും.

രോഹിണി
ബിസിനസില്‍ കൂടുതല്‍ ആദായകരമായ നവീനമേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും അധികരിച്ച വ്യയംമൂലം സൂക്ഷിക്കാന്‍ കഴിയില്ല. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. കഴിവുകള്‍ വളരെ ശ്രദ്ധാര്‍പൂര്‍വം ഉപയോഗിക്കുന്നത് വലിയ ഉയര്‍ച്ച ലഭിക്കുന്നതിന് കാരണമാകുന്നതാണ്.

മകയിരം
ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്നത് സാമ്പത്തികമായ ഉയര്‍ച്ചയ്ക്ക് വഴിവയ്ക്കും. മക്കള്‍ക്ക് നല്ല രീതിയിലുള്ള വിവാഹ ആലോചനകള്‍ വന്നു ചേരും. വളരെ ആലോചിച്ച ശേഷം മാത്രം എടുക്കുന്ന തീരുമാനങ്ങളും തെറ്റായി ഭവിക്കും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത.

തിരുവാതിര
പ്രതീക്ഷിക്കാത്ത സമയത്ത് ഒന്നിലധികം മാര്‍ഗത്തിലൂടെ ധനം വന്നു ചേരാനുള്ള സാധ്യതയുണ്ട്. പെട്ടെന്ന് ക്ഷോഭിക്കുകയും കയര്‍ക്കുകയും ചെയ്യുക വിരോധികളെ ക്ഷണിച്ചുവരുത്തും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കഠിന പ്രയയത്‌നം വേണ്ടി വരും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും.

പുണര്‍തം
കര്‍മ്മ മേഖലയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുമെങ്കിലും ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കില്ല.പലവിധത്തിലുള്ള ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും. ചില ദിവസങ്ങളില്‍ വിചാരിച്ച അത്രയും നേട്ടങ്ങള്‍ കിട്ടുന്നില്ലെന്നു തോന്നും.

പൂയം
ഹൃദയസംബന്ധമായ അസുഖങ്ങള്‍ നിമിത്തം വിഷമിക്കാനിടയാകും. അപ്രതീക്ഷിതമായി നിലവിലുള്ള ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യത. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടേയും പ്രശംസനേടും. തടസ്സപ്പെട്ടു കിടന്നിരുന്ന പല കാര്യങ്ങള്‍ക്കും നീക്കുപോക്കുണ്ടാകും. സാമ്പത്തിമേഖലയില്‍ പ്രര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം കുറയും.

ആയില്യം
മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. പലകാര്യങ്ങള്‍ക്കും കാലതാമസം ഉണ്ടാകും. ദീര്‍ഘമായ യാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും. വീട് മോടിപിടിപ്പിക്കുകയോ പുതിയ വീട് വാങ്ങുകയോ ചെയ്യും. ശാരീരികമായി അനുഭവപ്പെട്ടിരുന്ന അസ്വസ്ഥതകള്‍ക്ക് ആശ്വാസം ലഭിക്കും

മകം
സഹപ്രവര്‍ത്തകരുമായോ, മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. കുടുംബപരമായി കുടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. കാര്യങ്ങള്‍ ഉദ്ദേശിച്ചതരത്തില്‍ മുന്നോട്ടു നീക്കുവാന്‍ സാധിക്കും. കൂട്ടൂകാരുമായി ചേര്‍ന്ന് പോകാന്‍ ഉദ്യേശിച്ചിരുന്ന യാത്രകള്‍ ആരോഗ്യകരമായ കാരണങ്ങളാല്‍ മാറ്റി വയ്ക്കും.

പൂരം
പ്രവര്‍ത്തന മേഖലയില്‍ ഒരേ സമയം ഒന്നിലധികം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ മനസ്സമാധാനം നഷ്ടപ്പെടും. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. കുടുംബത്തില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കാതെ വരും.

ഉത്രം
ബിസിനസ്സില്‍ സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സം നേരിടും. മാതാപിതാക്കളെ സംരക്ഷിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയും ചെയ്യും. കുടുംബജീവിതം സന്തോഷകരമാകും.

അത്തം
പ്രയാസമേറിയ കാര്യങ്ങള്‍ സ്വയം ഏറ്റെടുത്ത് പ്രവര്‍ത്തിച്ച് ഉന്നതി നേടും. കുടുംബജനങ്ങളുമായി ഭിന്നതയും തുടര്‍ന്ന് വീടുമാറി താമസിക്കേണ്ട അവസ്ഥയും വരും. അകലെയുള്ള ബന്ധുക്കളുടെ സഹായത്താല്‍ മെച്ചപ്പെട്ട ജോലി തരപ്പെടും. ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കാനിടവരും.

ചിത്തിര
ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സ്‌നേഹിതര്‍ക്ക് ധനം കൊടുത്ത് സഹായിക്കും. ധാരാളം പണം വന്നുചേരാനുള്ള സാധ്യതയുണ്ടെങ്കിലും ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കില്ല. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ജോലി ഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

ചോതി
തൊഴില്‍ രംഗത്ത് അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. മനസില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാദ്ധ്യമാകും. ബന്ധുമിത്രാദികളില്‍ നിന്നും അപ്രതീക്ഷിതമായ എതിര്‍പ്പുകളെ തരണം ചെയ്യേണ്ടി വരും.

വിശാഖം
ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പിതൃസ്വത്ത് സംബന്ധമായ അതിര്‍ത്തി തര്‍ക്കം ഇടനിലക്കാര്‍ മുഖേന പരിഹരിക്കപ്പെടും. വസ്തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കുമെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല. വാഹനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് പരിഹാരം കാണും.

അനിഴം
കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. മുന്‍ദേഷ്യം കാരണം ഒന്നിലും ഒരു ഉറച്ചതീരുമാനം എടുക്കാന്‍ കഴിയാതെ വരും. വാഹന വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരം.

തൃക്കേട്ട
ദീര്‍ഘ വീക്ഷണത്തിലൂടെ അല്ലാതെ ആരംഭിക്കുന്ന ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടാന്‍ സാധ്യത. കുടുംബത്തില്‍ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കാത്തത് വീട് നിര്‍മ്മാണത്തെ ബാധിക്കും. തൊഴില്‍രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുകയും വരുമാനം വര്‍ധിക്കുകയും ചെയ്യും. ഏറെക്കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകും.

മൂലം
അലസതാ മനോഭാവം മുഖേന ജോലി കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ കഴിയാതെ വരും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.

പൂരാടം
പ്രതീക്ഷിക്കാത്ത സമയത്ത് ആശുപത്രി ചിലവുകള്‍ വന്നുചേരുന്നതിനാല്‍ കയ്യില്‍ പണം തങ്ങുകയില്ല. പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ടര്‍ക്ക് കാലം അനുകൂലമാണ്. ബന്ധുമിത്രാദികളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. ഏത് മേഖലയില്‍ പ്രവര്‍ത്തിച്ചാലും ആ മേഖലയില്‍ വിജയം കണ്ടെത്തും. എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവം കാരണം ശത്രുക്കള്‍ വര്‍ദ്ധിക്കും.

ഉത്രാടം
കുടുംബാഗങ്ങളോട് പരുഷമായ വാക്കുകള്‍ ഉപയോഗിക്കുവാനുള്ള പ്രവണതയുണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഗൃഹസംബന്ധമായ വിഷയങ്ങളിലെല്ലാം ഇഷ്ടാനുസരണമുള്ള തീരുമാനങ്ങള്‍ വേഗത്തില്‍ നടപടിയില്‍ വരുത്താന്‍ സാധിക്കും.

തിരുവോണം
അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. കര്‍മ്മ മേഖലയില്‍ പുതുമയാര്‍ന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും. അയല്‍ക്കാരുമായി അഭിപ്രായവത്യാസം ഉണ്ടാകും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും.

അവിട്ടം
കര്‍മ്മ മേഖലയില്‍ പുതുമയാര്‍ന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും. അയല്‍ക്കാരുമായി അഭിപ്രായവത്യാസം ഉണ്ടാകും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും. വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും. സാമൂഹ്യരാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് പൊതുരംഗങ്ങളില്‍ ശോഭിക്കാനാകും.

ചതയം
പുതിയ തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ അനുകൂലമാകില്ല. ദാമ്പത്യ ജീവിതത്തില്‍ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ തരണം ചെയ്യും. മിത്രങ്ങളില്‍ നിന്നുപോലും മനസ്സിനെ മുറിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കേണ്ടിവരും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

പൂരുരുട്ടാതി
രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടേയും പ്രശംസ നേടും. വാഹനാപകടം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ലൈസന്‍സില്ലാതെ വാഹനം ഓടിക്കാതിരിക്കുക. ധനകാര്യസ്ഥാപനങ്ങളെ ആശ്രയിച്ച് നില്‍ക്കുന്നവര്‍ക്ക് കാര്യസാധ്യതകള്‍ മന്ദഗതിയിലാകും.

ഉത്രട്ടാതി
ദേവാലയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കീര്‍ത്തിയും ഉയര്‍ച്ചയും വന്നുചേരും.നിസ്സാരകാര്യങ്ങളെ മുന്‍നിര്‍ത്തി സഹപ്രവര്‍ത്തകരുമായി വാദപ്രതിവാദങ്ങളിലേര്‍പ്പെടും. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ പരമായി ധാരാളം മത്സരങ്ങള്‍ നേരിടും.

=ആലോചനയില്ലാതെ പ്രവര്‍ത്തിക്കുക നിമിത്തം വന്‍ സാമ്പത്തിക നഷ്ടത്തിന് സാധ്യത. ഗൃഹത്തില്‍ മോഷണശ്രമത്തിന് സാദ്ധ്യത. വക്കീലുമാര്‍ക്ക് കേസ്സുകളില്‍ പരാജയവും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകും. കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് ധനനഷ്ടം സംഭവിക്കും.

 

Comments are closed.