DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അശോക് സൂത്ത എത്തുന്നു

ഐ.ടി വ്യവസായപ്രമുഖനും ഹാപ്പിയസ്റ്റ് മൈന്‍ഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ അശോക് സൂത്ത കേരള ലിറ്ററേച്ചര്‍ ഫെസിറ്റിവലിന്റെ വേദിയില്‍ എത്തിച്ചേരും. ഇന്ത്യന്‍ ഐ.ടി വ്യവസായത്തിന് സൂത്ത നല്‍കിയ സംഭാവനകള്‍ മാനിച്ച് രണ്ടുതവണ ഐ.ടി മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഇലക്ട്രോണിക്‌സ് മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 8 മുതല്‍ കോഴിക്കോട് ആരംഭിക്കുന്ന കെ.എല്‍.എഫിന്റെ മൂന്നാം പതിപ്പിനാണ് അശോക് സൂത്ത സാന്നിദ്ധ്യം അറിയിക്കുന്നത്. പ്രമുഖ എഴുത്തുകാരും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരും ചിന്തകരും പങ്കെടുക്കുന്ന കെ.എല്‍.എഫ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമാണ്.

Read more…

Comments are closed.