DCBOOKS
Malayalam News Literature Website

അഷീഷ് നന്ദി മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും

പ്രമുഖ രാഷ്ട്രീയ വിമര്‍ശകന്‍ അഷീഷ് നന്ദി മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും. ഇന്ത്യന്‍ സാമൂഹ്യ സൈദ്ധാന്തികനും രാഷ്ട്രീയ മന:ശാസ്ത്രജ്ഞനും ശ്രദ്ധേയനായ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിമര്‍ശകനുമാണ് ആഷിഷ് നന്ദി. പരിശീലനം സിദ്ധിച്ച സാമൂഹികശാസ്ത്രജ്ഞന്‍ ക്ലിനിക്കല്‍ മന:ശാസ്ത്രജ്ഞന്‍ എന്നീ നിലയില്‍ അദ്ദേഹത്തിന്റെ ചിന്താമണ്ഡലം പൊതുബോധം,രാഷ്ട്രീയ മന:ശാസ്ത്രം,സംഘടിത അക്രമം,ദേശീയത,സംസ്‌കാരം എന്നീ രംഗങ്ങളില്‍ വ്യാപരിക്കുന്നതാണ്. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ്ങ് സോസൈറ്റീസിന്റെ(CSDS) മുതിര്‍ന്ന ഫെലോയും ഡയറക്ടറുമായിരുന്നു അദ്ദേഹം. 2004 വിരമിക്കുന്നത് വരെ നീണ്ടവര്‍ഷം അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. ഇപ്പോള്‍ ഈ സ്ഥാപനത്തിന്റെ മുതിര്‍ന്ന ഹോണററി ഫെലൊയാണ്.

ഡി സി കിഴക്കേമുറി ഫൗണ്ടേഷന്‍ വിവിധ സന്നദ്ധസംഘടനാസ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റവല്‍ ഫെബ്രുവരി 8,9,10,11 തീയതികളിലായി കേഴിക്കാട് കടപ്പുറത്താണ് നടക്കുന്നത്. നാലുദിവസം, അഞ്ചുവേദികളിലായി നടക്കുന്ന പരിപാടിയില്‍ അഷീഷ് നന്ദിയ്ക്കപ്പം സാമൂഹികസാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

Read More…

 

Comments are closed.