DCBOOKS
Malayalam News Literature Website

കലാകാരിയുടെ സമൂഹം

ബാബു തളിയത്ത്‌

ഭരണങ്ങാനത്തുള്ള യാഥാസ്ഥിതിക കത്തോലിക്കാ സമുദായത്തിന് അവരുടെയിടയില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടി സിനിമയിലഭിനയിക്കുന്നത് ഒട്ടും തന്നെ സ്വീകാര്യമായിരുന്നില്ല. കത്തോലിക്കാ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് നൃത്തം, നാടകം തുടങ്ങിയ ആവിഷ്‌കാര കലകള്‍ തീര്‍ത്തും നിഷിദ്ധമായിരുന്ന കാലം. ആദ്യസിനിമയായ ‘വെള്ളിനക്ഷത്ര’ത്തില്‍ അഞ്ചു മിനിട്ടു ദൈര്‍ഘ്യമുള്ള ഒരു ചെറിയ റോളില്‍ അഭിനയിച്ച ശേഷം ഉദയായുടെ ‘നല്ലതങ്ക’യില്‍ വൈക്കം മണി, അഗസ്റ്റിന്‍ ജോസഫ്, ബി. എ. സരോജ എന്നിവരോടൊപ്പം പ്രധാന റോള്‍ അഭിനയിച്ചു പ്രശസ്തയായിക്കഴിഞ്ഞപ്പോഴേയ്ക്കും സ്വസമുദായത്തിന്റെ എതിര്‍പ്പ് ശക്തമാവുകയാണുണ്ടായത്. അമ്മവീട്ടുകാരെ മഹറോന്‍ (സഭയില്‍ നിന്നും പുറത്താക്കുക) ചൊല്ലണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുകള്‍വരെ ഭരണങ്ങാനം പള്ളിയങ്കണത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.: 1950-60 കളിലെ അഭിനേത്രിയായ മിസ്‌കുമാരിയുടെ, മകന്‍ എഴുതിയ ജീവചരിത്രം തുടരുന്നു.

എണ്‍പതുകളിലെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് കലാ, സാഹിത്യ രംഗങ്ങളിലും മറ്റു ബൗദ്ധിക മേഖലകളിലും പ്രാഗല്ഭ്യം തെളിയിച്ച നിരവധി വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്താല്‍ സമ്പന്നമായിരുന്നു. കവിത, കഥ, നിരൂപണം, സിനിമ, സംഗീതം എന്നിങ്ങനെ pachakuthiraസജീവമായിരുന്ന കലാ, സാഹിത്യ രംഗങ്ങള്‍ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ മികവിനോടൊപ്പം ക്യാമ്പസ്സിന്റെ മുഖമുദ്രകളായി. കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ പലപ്പോഴും ഇംഗ്ലീഷും മലയാളവും ഉള്‍പ്പെടുന്ന സാഹിത്യ മത്സരങ്ങളില്‍ പ്രഥമ
സ്ഥാനത്തു വന്നിരുന്നത് സി.ഇ.ടി ആയിരുന്നു. ഭരണങ്ങാനത്തു സ്‌കൂളില്‍
പഠിക്കുന്ന കാലം തൊട്ട് മലയാളത്തില്‍ കവിതയെഴുതിയിരുന്ന എനിക്ക് എഞ്ചിനീയറിംഗ് പഠിക്കാനായി തിരുവനന്തപുരത്തു വന്നത് വലിയൊരു യോഗവും നിയോഗവുമായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും വിമന്‍സ് കോളേജിലും കവിതാ, സാഹിത്യരംഗങ്ങളിലും ഫിലിം സൊസൈറ്റികളിലും വളരെ സജീവമായിരുന്ന കുറെ
വിദ്യാര്‍ത്ഥികളുടെ സുഹൃദ്‌വലയത്തിലേയ്ക്ക് ഞാന്‍ സ്വാഭാവികമായും ആകര്‍ഷിക്കപ്പെട്ടു. എഞ്ചിനീയറിംഗ് കോളേജില്‍ ആദ്യവര്‍ഷം ഹോസ്റ്റല്‍ കിട്ടിയില്ലെന്നതിനാല്‍ അന്ന് ഐ.എസ്.ആര്‍.ഒയിലെ സിവില്‍ നിര്‍മ്മാണപദ്ധതിയില്‍ പ്രൊജക്റ്റ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അമ്മാവന്‍ ജോയിച്ചാച്ചന്റെ കൂടെ വട്ടിയൂര്‍ക്കാവിലാണ് താമസിച്ചിരുന്നത്. എല്ലാ ദിവസവും ക്ലാസ് കഴിഞ്ഞു എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് കോളേജ് ബസ്സില്‍ പാളയത്തു വന്നിറങ്ങി യൂണിവേഴ്‌സിറ്റികോളേജില്‍ ചെന്ന് അവിടെയേതെങ്കിലും കോണിലൊ തൊട്ടടുത്തുള്ള ലൈബ്രറി ക്യാന്റീനിലൊ ഒത്തു കൂടുന്ന സുഹൃത്തുക്കളുമായി – അന്‍
വര്‍ അലി, പി. കെ. രാജശേഖരന്‍, വിനയന്‍, വാള്‍ട്ടര്‍, ശ്രീദേവി എസ്. കര്‍ത്ത, ആലീസ്, ജഗദീഷ് ബാബു – തിരുവനന്തപുരത്തു കറങ്ങുന്നതും അക്കാലത്തു ഒരു ദിനചര്യപോലെയായിരുന്നു. പ്രശസ്തരായ കവികള്‍, കഥാകൃത്തുക്കള്‍, നിരൂപകര്‍ എന്നിവരൊക്കെ യൂണിവേഴ്‌സിറ്റി കോളേജ്, വിമന്‍സ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമായിരുന്ന എണ്‍പതുകളിലെ തിരുവനന്തപുരംനിരവധി കലാ, സാഹിത്യവേദികളാല്‍ സജീവമായിരുന്ന നഗരമായിമാറി. പലപ്പോഴും യാദൃച്ഛികമായി, തീരെ ഔപചാരികതയില്ലാതെ നരേന്ദ്ര പ്രസാദ്, വിനയചന്ദ്രന്‍, കടമ്മനിട്ട, ഒ. എന്‍. വി. കുറുപ്പ്, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, എ.അയ്യപ്പന്‍ എന്നിവരെയൊക്കെ കണ്ടുമുട്ടി. ലക്ഷ്യമില്ലാതെ അലഞ്ഞു നടന്നിരുന്ന ആ കാലത്തു നിന്നും നേടിയെടുത്ത ഏറ്റവും വലിയ സമ്പത്ത് ലോകസിനിമയെ അടുത്തറിഞ്ഞതാണ്. ഫിലിം സര്‍ക്കിള്‍, ചലച്ചിത്ര,സൂര്യ തുടങ്ങി വലുതും ചെറുതുമായ നിരവധി ഫിലിം സൊസൈറ്റികള്‍ സജീവമായിരുന്ന അക്കാലത്തെ തിരുവനന്തപുരത്ത് ഓരോ ആഴ്ചയിലും കുറഞ്ഞത് ഒന്നോ രണ്ടോ ഫിലിം ക്ലാസ്സിക്കുകള്‍ കാണാനുള്ള സാഹചര്യമുണ്ടായിരുന്നു. 1984-ല്‍ മ്യൂസിയത്തുള്ള ഒരു ചെറിയ ഹാളില്‍ ‘ചലച്ചിത്ര’ സംഘടിപ്പിച്ച ബെര്‍ഗ്മാന്‍ ഫെസ്റ്റിവല്‍ ആയിരുന്നു ലോകസിനിമയിലേക്കുള്ള എന്റെ ഗേറ്റ് വേ. അന്ന് അന്‍വര്‍ അലിയുമായി ബെര്‍ഗ്മാന്‍ റെട്രോസ്‌പെക്റ്റീവില്‍ ആദ്യം പ്രദര്‍ശിപ്പിച്ച രൃശല െമിറ ംവശുെലൃ െകണ്ടതും സ്തബ്ധരായകാണികള്‍ സിനിമ കഴിഞ്ഞു പ്രദര്‍ശനഹാളില്‍ നിന്നും നിശ്ശബ്ദരായി
ഇറങ്ങിപ്പോയതും ഇന്നും നന്നായോര്‍ക്കുന്നു.

ലക്ഷ്യമില്ലാതെ അലഞ്ഞു നടന്നിരുന്ന ആ കാലത്തു നിന്നും നേടിയെടുത്ത ഏറ്റവും വലിയ സമ്പത്ത് ലോകസിനിമയെ അടുത്തറിഞ്ഞതാണ്. ഫിലിം സര്‍ക്കിള്‍, ചലച്ചിത്ര,
സൂര്യ തുടങ്ങി വലുതും ചെറുതുമായ നിരവധി ഫിലിം സൊസൈറ്റികള്‍ സജീവമായിരുന്ന അക്കാലത്തെ തിരുവനന്തപുരത്ത് ഓരോ ആഴ്ചയിലും കുറഞ്ഞത് ഒന്നോ രണ്ടോ ഫിലിം ക്ലാസ്സിക്കുകള്‍ കാണാനുള്ള സാഹചര്യമുണ്ടായിരുന്നു. 1984-ല്‍ മ്യൂസിയത്തുള്ള ഒരു ചെറിയ ഹാളില്‍ ‘ചലച്ചിത്ര’ സംഘടിപ്പിച്ച ബെര്‍ഗ്മാന്‍ ഫെസ്റ്റിവല്‍ ആയിരുന്നു ലോകസിനിമയിലേക്കുള്ള എന്റെ ഗേറ്റ് വേ. അന്ന് അന്‍വര്‍ അലിയുമായി ബെര്‍ഗ്മാന്‍ റെട്രോസ്‌പെക്റ്റീവില്‍ ആദ്യം പ്രദര്‍ശിപ്പിച്ച cries and whispers കണ്ട സ്തബ്ധരായ കാണികള്‍ സിനിമ കഴിഞ്ഞു പ്രദര്‍ശനഹാളില്‍ നിന്നും നിശ്ശബ്ദരായി ഇറങ്ങിപ്പോയതും ഇന്നും നന്നായോര്‍ക്കുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഡിസംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.