DCBOOKS
Malayalam News Literature Website

എം കെ അര്‍ജുനന്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

കൊച്ചി; എം കെ അര്‍ജുനന്‍ പുരസ്‌കാരം ‘അര്‍ജുനോപഹാരം’ ശ്രീകുമാരന്‍ തമ്പിക്ക്. മലയാള ചലച്ചിത്രരംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. 25,000 രൂപയും ആര്‍ട്ടിസ്റ്റ് സുജാതന്‍ രൂപകല്പന ചെയ്ത ഫലകവുമാണ് പുരസ്‌കാരം.

കലാസംഘടനയായ ആശ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെയാണ് അവാര്‍ഡ് നല്‍കുക. എം.കെ അര്‍ജുനന്റെ ജന്മദിനമായ മാര്‍ച്ച് 1ന് വൈകിട്ട് 3.30ന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

ശ്രീകുമാരന്‍ തമ്പിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.