DCBOOKS
Malayalam News Literature Website

വ്യാജമത ചടങ്ങുകളും ആചാരങ്ങളും അരങ്ങുവാഴുകയാണ്

ഉറച്ചു നില്‍ക്കാത്ത വിശ്വാസങ്ങളും തത്വങ്ങളും നിലകൊള്ളുന്ന ഇക്കാലത്ത് എന്തിനെയൊക്കെ നാം വിശ്വസിക്കണം, എന്തിനെയൊക്കെ നാം അവിശ്വസിക്കണം? വിശ്വാസത്തെ ചോദ്യം ചെയ്യിലെന്ന ധാരണ വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ കെ.എല്‍.എഫിന്റെ അക്ഷരവേദിയില്‍
‘ശാസ്ത്രത്തിനൊപ്പം വളരുന്ന അന്ധവിശ്വാസങ്ങള്‍ ‘ എന്ന ചര്‍ച്ചയില്‍ കെ. പാപ്പൂട്ടി, ദിലീപ് മാവളളി മുജീബ് റഹ്മാന്‍ കിനലൂര്‍ തുടങ്ങിയവര്‍ വ്യത്യസ്ഥമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കുത്തനെ ഉയര്‍ന്നു വന്ന 21 ാം നൂറ്റാണ്ടില്‍ മന്ത്രവാദത്തിനും അന്ധവിശ്വാസത്തിനും ഒരുപടിയധികം പ്രാധാന്യം കല്‍പ്പിക്കുന്നു. ലോകത്തെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും വ്യാജശാസ്ത്രം പോലെ വ്യാജമത ചടങ്ങുകളും ആചാരങ്ങളും അരങ്ങുവാഴുകയാണെന്നും ചര്‍ച്ച ചെയ്യപ്പെട്ടു. മൈക്കും മാധ്യമങ്ങളും തെറ്റെന്ന് മത പ്രചരണത്തിനു വേണ്ടി ഇവയെല്ലാം കൈകളിലേന്തുന്ന വിശ്വാസികളെയാണ് നാമിന്നു കാണുന്നതെന്നും അന്തവിശ്വാസത്തിനും കപടസന്ന്യാസത്തിനെല്ലാം ഒരു അറുതി വരണമെങ്കില്‍ നാട്ടിലെ നിയമവ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങളും, വിദ്യാഭ്യാസസമുദായത്തിലെ നല്ല രീതിയിലുളള മാറ്റങ്ങളും ഇതിനൊരു പരിഹാരമാവില്ലേ എന്ന ചോദ്യത്തില്‍ ചര്‍ച്ച അവസാനിച്ചു.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

Comments are closed.