DCBOOKS
Malayalam News Literature Website

പൗലോ കൊയ്‌ലോയുടെ ‘ആര്‍ച്ചര്‍’; ഇപ്പോള്‍ വിപണിയില്‍

ആൽക്കെമിസ്റ്റിന്റെ രചയിതാവിൽനിന്ന് പ്രചോദനാത്മകമായ മറ്റൊരു കൃതികൂടി. ഒരു ജ്ഞാനിയിൽനിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ പുസ്തകം ‘ആർച്ചർ‘ പ്രസിദ്ധീകരിച്ചു. ഡിസി ബുക്‌സാണ് പ്രസാധകര്‍. പുസ്തകം സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും വായനക്കാര്‍ക്ക് സ്വന്തമാക്കാം. കബനി സി-യാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ആർച്ചർ പൗലോ കൊയ്‌ലോയുടെ എഴുത്തുജീവിതത്തിലെ മറ്റൊരു അമൂല്യഗ്രന്ഥമായി മാറുന്നു. അന്‍പെയ്ത്തിൽ അഗ്രഗാമിയും പ്രശസ്തനുമായിരുന്ന  തെത്‌സുയയുടെ കഥയാണ് ആർച്ചർ. ഒരിക്കൽ ദൂരെദേശത്തുനിന്നും  തെത്‌സുയയുടെ കഴിവുകൾ കേട്ടറിഞ്ഞെത്തുന്ന എതിരാളിയും തെത്‌സുയയും തമ്മിൽ മത്സരത്തിൽ ഏർപ്പെടുന്നു. മത്സരത്തിന് കാണിയായുണ്ടായിരുന്നത് ഒരു ബാലനായിരുന്നു. അന്‍പെയ്ത്ത് മത്സരം ബാലനിൽ നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. അതിനു നല്കുന്ന ഉത്തരങ്ങളിലൂടെ  തെത്‌സുയ വില്ലിന്റെ വഴിയെയും ജീവിതത്തിന്റെ തത്വങ്ങളെയും  പരിചയപ്പെടുത്തുന്നു. ജീവിതവും ആത്മാവും തമ്മില്ലുള്ള അഭേദ്യബന്ധത്തെ ഓർമ്മപ്പെടുത്തുന്ന കൃതി കൂടിയാണിത്. തിരസ്‌കരണത്തെയോ പരാജയത്തേയോ ഭയക്കാതെ ക്ഷമയും ധൈര്യവും വളർത്തിയെടുക്കാനും വിധിയുടെ അപ്രതീക്ഷിത വാഗ്ദാനങ്ങളെ സ്വീകരിക്കാനും ഈ കൃതി നമ്മളെ പ്രാപ്തരാക്കുന്നു.

ജ്ഞാനം, ഉദാരത, ദയ എന്നീ സദ്ഗുണങ്ങൾ പേറുന്ന രചനകളിലൂടെ ഇന്ന് ലോകത്തിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന  എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. ഫലദായകമായ ജീവിതത്തിനായി കഠിനാധ്വാനം, അഭിനിവേശം, ചിന്താശേഷി, പരാജയങ്ങളെ ഉൾക്കൊള്ളാനുള്ള സന്നദ്ധത, മാറ്റത്തിനുള്ള പ്രേരണ എന്നിവയാൽ തീർത്ത  ചട്ടക്കൂടും പൗലോ കൊയ്‌ലോ തന്റെ കൃതികളിലൂടെ ഒരുക്കിയിരിക്കുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.